അവനാരാണ്?
ഞങ്ങളുടെ ഹണിമൂണിന് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോള്‍, ഞാനും ഭര്‍ത്താവും എയര്‍പോര്‍ട്ടില്‍ ഞങ്ങളുടെ ലഗേജ് ചെക്ക് ഇന്‍ ചെയ്യുവാന്‍ കാത്തു നിന്നു. ഞാന്‍ അദ്ദേഹത്തെ നോക്കി അല്പമകലെ നില്‍ക്കുന്ന ഒരു മനുഷ്യനെ കാണിച്ചുകൊടുത്തു.
'അദ്ദേഹമാരാണ്?' എന്റെ ഭര്‍ത്താവ് ചോദിച്ചു.
ഏറ്റവും മികച്ച രംഗങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടനെക്കുറിച്ചു ഞാന്‍ പറയുകയും തുടര്‍ന്ന് അദ്ദേഹത്തിന്റെ സമീപം ചെന്ന് ഞങ്ങളോടൊപ്പം ഫോട്ടോ എടുക്കാനപേക്ഷിക്കയും ചെയ്തു.
ഇരുപത്തിനാലു വര്‍ഷത്തിന് ശേഷവും, ഒരു സിനിമാ താരത്തെ കണ്ട ദിവസത്തെക്കുറിച്ചുള്ള കഥ ഇന്നും ഞാന്‍ ആവേശത്തോടെ പങ്കുവയ്ക്കുന്നു.
ഒരു പ്രശസ്ത നടനെ തിരിച്ചറിയുന്നത് ഒരു…

ബുദ്ധിപരമായ സഹായം
ഒരു റെഡ് ലൈറ്റിനു മുമ്പില്‍ ഞാന്‍ കാര്‍ നിര്‍ത്തിയപ്പോള്‍, അതേ മനുഷ്യന്‍ റോഡരികില്‍ നില്‍ക്കുന്നത് ഞാന്‍ കണ്ടു. ഒരു കാര്‍ഡ് ബോര്‍ഡ് സൈന്‍ അയാള്‍ പിടിച്ചിരുന്നു: 'ഭക്ഷണത്തിനു പണം ആവശ്യമുണ്ട്. എന്തെങ്കിലും തരണം.' ഞാന്‍ ദൃഷ്ടി മാറ്റി നെടുവീര്‍പ്പിട്ടു. ആവശ്യക്കാരനെ അവഗണിക്കുന്ന വ്യക്തിയാണോ ഞാന്‍?
ചിലയാളുകള്‍ ആവശ്യക്കാരാണെന്നു നടിക്കുമെങ്കിലും കബളിപ്പിക്കുന്നവരാണ്. മറ്റു ചിലര്‍ ന്യായമായ ആവശ്യങ്ങളുള്ളവരാണെങ്കിലും വിനാശകരമായ ശീലങ്ങള്‍ ഉള്ളവരാണ്. സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നത് ഞങ്ങളുടെ നഗരത്തിലെ എയ്ഡ് മിഷനുകള്‍ക്ക് പണം കൊടുക്കുന്നതാണ് നല്ലതെന്നാണ്. ഞാന്‍ ശക്തമായി നെടുവീര്‍പ്പിട്ട ശേഷം കാര്‍ മുന്നോട്ടെടുത്തു. എനിക്ക്…

വിജയ ഘോഷയാത്ര
2016 ല്‍, ചിക്കാഗോ ക്ലബ് ബേസ്ബോള്‍ ടീം, ഒരു നൂറ്റാണ്ടിലധികം വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി ലോകപരമ്പര സ്വന്തമാക്കിയപ്പോള്‍, വിജയം ആഘോഷിക്കാന്‍ അമ്പതു ലക്ഷം പേര്‍ പരേഡ് റൂട്ടിലും നഗരത്തിലൂടെയുള്ള റാലിയിലും അണി നിരന്നു.
വിജയ ഘോഷയാത്രകള്‍ ഒരു ആധുനിക കണ്ടുപിടുത്തമല്ല. പ്രസിദ്ധമായ ഒരു പുരാതന ഘോഷയാത്ര റോമക്കാര്‍ക്കുണ്ടായിരുന്നു. യുദ്ധവിജയം നേടിയ റോമന്‍ സൈന്യാധിപന്മാര്‍, ആളുകള്‍ തിങ്ങിനിറഞ്ഞ തെരുവുകളിലൂടെ തങ്ങളുടെ സൈന്യത്തെയും തടവുകാരെയും ഘോഷയാത്രയായി നടത്തുന്നു.
തന്റെ വിശ്വാസികളെ 'ക്രിസ്തുവില്‍ എപ്പോഴും ജയോത്സവമായി നടത്തുന്ന' ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് കൊരിന്തിലെ സഭയ്ക്ക് പൗലൊസ് ലേഖനമെഴുതുമ്പോള്‍ ഇത്തരമൊരു…


അമൂല്യം
'എന്റെ അമൂല്യമായ....' ടോല്‍ക്കിയന്റെ 'ലോര്‍ഡ് ഓഫ് ദി റിങ്‌സ്' സിനിമത്രയത്തില്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ട മെലിഞ്ഞുണങ്ങിയ ജീവിയായ ഗൊല്ലും, 'ശക്തിയുടെ വിലയേറിയ മോതിര'ത്തോടുള്ള ഭ്രാന്തമായ അഭിനിവേശം നിമിത്തം അത്യാര്‍ത്തിയുടെയും അഭിനിവേശത്തിന്റെയും ഭ്രാന്തിന്റെ പോലും പ്രതീകമായി ഇന്നു അതു മാറിക്കഴിഞ്ഞു.
അസ്വസ്ഥജനകമായ ഒരു രൂപമാണത്. മോതിരത്തോടും തന്നോടു തന്നെയുമുള്ള അവന്റെ പീഡാത്മകമായ സ്നേഹ-പക ബന്ധത്തില്‍, ഗൊല്ലൂമിന്റെ വാക്കുകള്‍ നമ്മുടെ സ്വന്തം ഹൃദയത്തിന്റെ വിശപ്പിനെയാണ് പ്രതിധ്വനിപ്പിക്കുന്നത്. അത് ഒരു പ്രത്യേക വസ്തുവിന്റെ നേരെയുള്ളതായാലും അല്ലെങ്കില്‍ 'കൂടുതല്‍' കിട്ടാനുള്ള അവ്യക്തമായ വാഞ്ഛ ആയിരുന്നാലും, ഒരിക്കല്‍ നമ്മുടെ സ്വന്തം വിലയേറിയത് കിട്ടിക്കഴിഞ്ഞാല്‍…

കെണിക്ക് പുറത്ത്
നോര്‍ത്ത് കാരലീനയിലെ ഞങ്ങളുടെ ഭവനത്തില്‍ നിന്നും അകലെയല്ലാതെ മണല്‍ നിറഞ്ഞ ചതുപ്പുനിലത്താണ് ആദ്യമായി വീനസ് ഫ്ളൈട്രാപ് കണ്ടെത്തിയത്. ഈ ചെടികളെ കണ്ടാല്‍ നാം വിസ്മയിച്ചു പോകും, കാരണം അവ മാംസഭുക്കുകളാണ്.
വീനസ് ഈച്ചക്കെണിച്ചെടി, വിടര്‍ന്ന പുഷ്പങ്ങള്‍ പോലെ തോന്നിക്കുന്ന വര്‍ണ്ണാഭമാര്‍ന്ന കെണികളില്‍ സുഗന്ധമുള്ള തേന്‍ പുറപ്പെടുവിക്കുന്നു. ഒരു പ്രാണി ഇതിലേക്ക് വരുമ്പോള്‍ പൂ വക്കിലുള്ള സെന്‍സറുകള്‍ പ്രവര്‍ത്തന ക്ഷമമാകുകയും സെക്കന്റുകള്‍ക്കുള്ളില്‍ കെണിയുടെ പാളികള്‍ അടയുകയും ചെയ്യുന്നു. ഇര അതിനുള്ളിലായിപ്പോവുകയും കെണി വീണ്ടും മുറുകുകയും ഇരയെ ദഹിപ്പിക്കുന്നതിനുള്ള ഒരു ദഹന രസം പുറപ്പെടുവിക്കുകയും ചെയ്യുന്നു. ചരല്‍…