മുഖ്യ പ്രവര്‍ത്തകന്‍
ഒരു പ്രമുഖ സെമിനാരിയില്‍ പ്രസംഗത്തിന്റെ ഒരു ക്ലാസ്സ് എടുത്ത ഒരു വിദ്യാര്‍ത്ഥിയെക്കുറിച്ച് ഞാനൊരിക്കല്‍ കേള്‍ക്കുയുണ്ടായി. ഈ വിദ്യാര്‍ത്ഥി വാഗമയത്വത്തോടും ആവേശത്തോടുംകൂടെ തന്റെ പ്രസംഗം അവതരിപ്പിച്ചു. സ്വയ സംതൃപ്തിയോടെ അവന്‍ ഇരുന്നു. പ്രൊഫസര്‍ അഭിപ്രായം പറയുംമുമ്പ് ഒന്നു നിര്‍ത്തി ഇങ്ങനെ പറഞ്ഞു, 'അതൊരു ശക്തമായ സന്ദേശമായിരുന്നു.' 'അതു നന്നായി ക്രമീകരിച്ചതും ചലിപ്പിക്കുന്നതുമായിരുന്നു. ഏക പ്രശ്‌നം നിന്റെ ഒരു വാചകത്തിലും ദൈവം കര്‍ത്താവായിരുന്നില്ല എന്നതാണ്.'
നാമെല്ലാം ചില സമയങ്ങളില്‍ നേരിടുന്ന ഒരു വിഷയത്തെയാണ് പ്രൊഫസര്‍ എടുത്തു പറഞ്ഞത്. നമ്മുടെ ജീവിതത്തിലെ പ്രധാന പ്രവര്‍ത്തകന്‍ ദൈവമാണ് എന്ന സത്യം മറന്നിട്ട് നമ്മളാണ് പ്രഥമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ നാം സംസാരിക്കുന്നു (നാം എന്തു ചെയ്യുന്നു, നാം എന്തു പറയുന്നു എന്നതിന് ഊന്നല്‍ നല്‍കുന്നു). ദൈവം പൊതുവായി 'മേല്‍നോട്ടം വഹിക്കുന്നു' എന്നു നാം സമ്മതിക്കുന്നു, എങ്കിലും ഫലമെല്ലാം നമ്മെ ആശ്രയിച്ചാണിരിക്കുന്നത് എന്ന രീതിയല്‍ നാം പ്രവര്‍ത്തിക്കുന്നു.
ദൈവമാണ് നമ്മുടെ ജീവിതത്തിലെ യഥാര്‍ത്ഥ കര്‍ത്താവ്, യഥാര്‍ത്ഥ ശക്തി, എന്നു തിരുവെഴുത്ത് ഊന്നിപ്പറയുന്നു. നമ്മുടെ അത്യാവശ്യ വിശ്വാസ പ്രവൃത്തികള്‍പോലും 'കര്‍ത്താവിന്റെ നാമത്തില്‍' - കര്‍ത്താവിന്റെ ശക്തിയില്‍ ആണ് നടക്കുന്നത് (സങ്കീര്‍ത്തനം 118:10-11). ദൈവമാണ് നമ്മുടെ രക്ഷ പ്രാവര്‍ത്തികമാക്കുന്നത്. ദൈവം നമ്മെ രക്ഷിക്കുന്നു. ദൈവം നമ്മുടെ ആവശ്യങ്ങള്‍ നടത്തുന്നു. 'ഇത് യഹോവയാല്‍ സംഭവിച്ചു' (സങ്കീര്‍ത്തനം 118:23).
അതുകൊണ്ട് സമ്മര്‍ദ്ദം വിട്ടുകളയുക. നാം അസ്വസ്ഥപ്പെടുകയോ, താരതമ്യപ്പെടുത്തുകയോ, നിര്‍ബന്ധിത ഊര്‍ജ്ജംകൊണ്ട് പ്രവര്‍ത്തിക്കുകയോ, അല്ലെങ്കില്‍ നിരവധി ഉത്ക്കണ്ഠകളെ പോഷിപ്പിക്കുകയോ ചെയ്യേണ്ടതില്ല. ദൈവമാണ് നിയന്ത്രിതാവ്. അവനില്‍ ആശ്രയിച്ചുകൊണ്ട് അവന്റെ നടത്തിപ്പുകളെ നാം അനുസരണയോടെ പിന്തുടരുകയാണു വേണ്ടത്.
മറക്കരുത്!
എന്റെ അനന്തരവളും അവളുടെ നാലു വയസ്സുകാരി മകള്‍ കെയ്‌ലിനും എനിക്കും സന്തോഷകരമായ ഒരു ശനിയാഴ്ച ഉച്ചകഴിഞ്ഞുള്ള ഒത്തുകൂടല്‍ ലഭിച്ചു. പുറത്തു കുമിള പൊട്ടിച്ചും ഒരു രാജകുമാരിയുടെ കളറിംഗ് ബുക്കില്‍ നിറം കൊടുത്തും പീനട്ട് ബട്ടറും ജെല്ലി സാന്‍വിച്ചും ഭക്ഷിച്ചും ഞങ്ങള്‍ ആഘോഷിച്ചു. അവര്‍ പോകാനായി കാറില്‍ കയറിയപ്പോള്‍, തുറന്ന വിന്‍ഡോയിലൂടെ കെയ്‌ലിന്‍ മധുരമായി വിളിച്ചു പറഞ്ഞു, 'എന്നെ മറക്കല്ലേ, ആനി ആന്റി.' ഞാന്‍ പെട്ടെന്നു കാറിനടുത്തേക്കു ചെന്നിട്ടു പറഞ്ഞു, 'എനിക്കു നിന്നെ മറക്കാന്‍ കഴിയില്ല. ഞാന്‍ താമസിയാതെ നിന്നെ കാണാമെന്നു വാക്കു തരുന്നു.'
പ്രവൃത്തികള്‍ 1 ല്‍, യേശു 'അവര്‍ കാണ്‍കെ ... ആരോഹണം ചെയ്തത്' (വാ. 9) ശിഷ്യന്മാര്‍ കണ്ടു. തങ്ങളുടെ ഗുരു തങ്ങളെ മറക്കുമോ എന്നവര്‍ ചിന്തിച്ചിരുന്നോ എന്നു ഞാന്‍ അത്ഭുതപ്പെടുന്നു. എന്നാല്‍ അവരോടുകൂടെയിരിക്കാനും വരുവാനിരിക്കുന്ന പീഡനത്തെ നേരിടുന്നതിന് അവരെ ശക്തീകരിക്കുവാനും തന്റെ ആത്മാവിനെ അയയ്ക്കാമെന്ന് അവന്‍ തൊട്ടു മുമ്പു വാഗ്ദത്തം ചെയ്തിരുന്നു (വാ. 8). താന്‍ അവര്‍ക്കുവേണ്ടി ഒരു സ്ഥലം ഒരുക്കുവാന്‍ പോകയാണെന്നും തന്നോടുകൂടെയിരിക്കേണ്ടതിന് അവരെ കൊണ്ടുപോകാന്‍ താന്‍ വീണ്ടും വരുമെന്നും അവന്‍ അവരെ പഠിപ്പിച്ചിരുന്നു (യോഹന്നാന്‍ 14:3). എന്നാല്‍ എത്രകാലം അവര്‍ കാത്തിരിക്കേണ്ടിവരുമെന്ന് അവര്‍ അത്ഭുതപ്പെട്ടിരിക്കാം. 'യേശുവേ, ഞങ്ങളെ മറക്കരുതേ' എന്നു പറയാന്‍ അവര്‍ ആഗ്രഹിച്ചിരുന്നിരിക്കാം.
യേശുവില്‍ വിശ്വാസം അര്‍പ്പിച്ചിട്ടുള്ള നമ്മെ സംബന്ധിച്ച്, പരിശുദ്ധാത്മാവിലൂടെ അവന്‍ നമ്മില്‍ ജീവിക്കുന്നു. എങ്കിലും അവന്‍ എന്നു വന്ന് നമ്മെയും തന്റെ സൃഷ്ടിയെയും പൂര്‍ണ്ണമായി യഥാസ്ഥാനപ്പെടുത്തും എന്നു നാം അത്ഭുതപ്പെടുന്നു. എന്നാലതു സംഭവിക്കും - അവന്‍ നമ്മെ മറക്കുകയില്ല. അതിനാല്‍ 'അന്യോന്യം പ്രബോധിപ്പിച്ചും തമ്മില്‍ ആത്മികവര്‍ദ്ധന വരുത്തിയും പോരുവിന്‍' (1 തെസ്സലൊനീക്യര്‍ 5:10-11).
അവിടെ പിടിച്ചു നില്‍ക്കുക
എന്റെ ഭാര്യാപിതാവ് അടുത്തയിടെ എഴുപത്തിയെട്ടു വയസ്സു പൂര്‍ത്തിയാക്കി. അദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥം കുടുംബം ഒത്തുചേര്‍ന്നപ്പോള്‍, ആരോ അദ്ദേഹത്തോടു ചോദിച്ചു, 'താങ്കളുടെ ജീവിതത്തില്‍ ഇന്നുവരെ പഠിച്ചിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട സംഗതിയെന്താണ്?' അദ്ദേഹത്തിന്റെ ഉത്തരം? 'അവിടെത്തന്നെ പിടിച്ചു നില്‍ക്കുക.'
'അവിടെത്തന്നെ പിടിച്ചു നില്‍ക്കുക.' ആ വാക്കുകളെ നിസ്സാരമെന്നു തള്ളിക്കളയാന്‍ കഴിയാത്തവിധം അത് പ്രലോഭിപ്പിക്കുന്നതാണ്. എന്നാല്‍ ഭാര്യാപിതാവ് അന്ധമായ ശുഭാപ്തിവിശ്വാസത്തെയോ സാധകാത്മക ചിന്തയെയോ പ്രോത്സാഹിപ്പിക്കുകയായിരുന്നില്ല. ഏതാണ്ട് എട്ട് ദശാബ്ദത്തോളം കഠിനസമയങ്ങളെ അദ്ദേഹം അനുഭവിച്ചു. മുന്നോട്ടുപോകാനുള്ള അദ്ദേഹത്തിന്റെ നിര്‍ണ്ണയം കാര്യങ്ങള്‍ നേരെയായിക്കൊള്ളും എന്ന അവ്യക്തമായ ഒരു പ്രത്യാശയില്‍ അടിസ്ഥാനപ്പെട്ടതായിരുന്നില്ല, മറിച്ച് തന്റെ ജീവിതത്തിലുള്ള ക്രിസ്തുവിന്റെ പ്രവൃത്തിയില്‍ അടിസ്ഥാനപ്പെട്ടതായിരുന്നു.
'അവിടെത്തന്നെ പിടിച്ചു നില്‍ക്കുക'- ബൈബിള്‍ അതിനെ സ്ഥിരത (സ്ഥിരോത്സാഹം) എന്നു വിളിക്കുന്നു- കേവലം ഇച്ഛാശക്തികൊണ്ടു സാധിക്കയില്ല. നാം സ്ഥിരതയുള്ളവരായിരിക്കുന്നത്, ദൈവം നമ്മോടുകൂടെയിരിക്കാമെന്നും നമ്മെ ശക്തീകരിക്കാമെന്നും നമ്മുടെ ജീവിതത്തില്‍ തന്റെ ഉദ്ദേശ്യം നിവര്‍ത്തിക്കാമെന്നും വീണ്ടും വീണ്ടും വാഗ്ദത്തം ചെയ്തിരിക്കുന്നതുകൊണ്ടാണ്. അതാണ് യെശയ്യാവിലൂടെ അവന്‍ യിസ്രായേല്‍ ജനത്തോടു സംസാരിക്കുന്ന ദൂത്: 'നീ ഭയപ്പെടേണ്ട; ഞാന്‍ നിന്നോടുകൂടെ ഉണ്ട്്; ഭ്രമിച്ചുനോക്കേണ്ടാ, ഞാന്‍ നിന്റെ ദൈവം ആകുന്നു; ഞാന്‍ നിന്നെ
ശക്തീകരിക്കും; ഞാന്‍ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലംകൈകൊണ്ടു ഞാന്‍ നിന്നെ താങ്ങും' (യെശയ്യാവ് 41:10).
പിടിച്ചു നില്‍ക്കുന്നതിന് എന്താണു വേണ്ടത്? യെശയ്യാവു പറയുന്നതനുസരിച്ച് പ്രത്യാശയുടെ അടിസ്ഥാനം ദൈവത്തിന്റെ സ്വഭാവമാണ്. ദൈവത്തിന്റെ നന്മ ഭയത്തിലുള്ള നമ്മുടെ പിടി വിടുവിക്കാന്‍ നമ്മെ സഹായിക്കും എന്നറിയുന്നത്, ഓരോ ദിവസവും ദൈവത്തിലും നമുക്കാവശ്യമുള്ളത്-ബലം, സഹായം, ദൈവിക ആശ്വാസം, ശക്തീകരിക്കല്‍, താങ്ങുന്ന സാന്നിധ്യം - അവന്‍ നല്‍കുമെന്നുള്ള വാഗ്ദത്തത്തിലും നമുക്ക് മുറുകെപ്പിടിക്കാന്‍ നമ്മെ സഹായിക്കും.
കൊടുങ്കാറ്റില്‍നിന്ന് സംരക്ഷണം
കഥയിങ്ങനെയാണ്, 1763 ല്‍, ഒരു യുവ ശുശ്രൂഷകന്‍ ഇംഗ്ലണ്ടിലെ സോമര്‍സെറ്റിലുള്ള മലഞ്ചരിവിലെ ഒരു റോഡിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്നുണ്ടായ മിന്നലില്‍നിന്നും പേമാരിയില്‍ നിന്നും രക്ഷപെടുന്നതിനായി സമീപത്തുള്ള ഒരു ഗുഹയിലേക്കു കയറി. അവിടെ നിന്നുകൊണ്ട് ചെഡ്ഡാര്‍ ഗര്‍ത്തത്തിലേക്കു നോക്കിയപ്പോള്‍, സുരക്ഷിത സ്ഥാനവും ദൈവത്തിന്റെ സമാധാനവും കണ്ടെത്തിയ ദാനത്തെക്കുറിച്ച് അദ്ദേഹം ചിന്തിച്ചു. അവിടെ നിന്നുകൊണ്ട് 'പിളര്‍ന്നതാം പാറയേ' എന്ന ഗാനം അദ്ദേഹം എഴുതാനാരംഭിച്ചു. അതിന്റെ ശ്രദ്ധേയമായ ആരംഭവരികള്‍ ഇപ്രകാരമാണ്, 'എനിക്കായി പിളര്‍ന്ന യുഗങ്ങളുടെ പാറയേ, നിന്നില്‍ ഞാന്‍ മറയട്ടെ.'
ഈ ഗാനം എഴുതുമ്പോള്‍, പാറയുടെ പിളര്‍പ്പില്‍ മറയ്ക്കപ്പെട്ട മോശെയുടെ അനുഭവത്തെക്കുറിച്ച് (പുറപ്പാട് 33:22) അഗസ്റ്റസ് ടോപ്ലാഡി ചിന്തിച്ചിരുന്നോ എന്നു നമുക്കറിയില്ല, ഒരുപക്ഷേ അദ്ദേഹം ചിന്തിച്ചിരിക്കാം. മോശെ ദൈവത്തിന്റെ ഉറപ്പും ദൈവത്തിന്റെ പ്രതികരണവും തേടുകയായിരുന്നു എന്ന് പുറപ്പാടിലെ വിവരണം നമ്മോടു പറയുന്നു. തനിക്കു ദൈവത്തിന്റെ തേജസ്സ് കാണിച്ചുതരണമെന്ന് മോശെ അപേക്ഷിച്ചപ്പോള്‍ 'ഒരു മനുഷ്യനും എന്നെ കണ്ട് ജീവനോടെ ഇരിക്കുകയില്ല' (വാ. 20) എന്നറിഞ്ഞുകൊണ്ടുതന്നെ ദൈവം കൃപയോടെ ഉത്തരം നല്‍കി. താന്‍ കടന്നുപോകുമ്പോള്‍ മോശെയെ ഒരു പാറയുടെ പിളര്‍പ്പിലാക്കി മോശെ തന്റെ പിന്‍ഭാഗം മാത്രം കാണുവാന്‍ ദൈവം അനുവദിച്ചു. ദൈവം തന്നോടുകൂടെയുണ്ടെന്നു മോശെ അറിഞ്ഞു.
'എന്റെ സാന്നിദ്ധ്യം നിന്നോടുകൂടെ പോരും'' (വാ. 14) എന്നു ദൈവം മോശെയോടു പറഞ്ഞതുപോലെ, നമുക്കും അവനില്‍ സുരക്ഷിത സ്ഥാനം കണ്ടെത്താന്‍ കഴിയും. മോശെയും കഥയിലെ ഇംഗ്ലീഷുകാരനായ ശുശ്രൂഷകനും അഭിമുഖീകരിച്ചതുപോലെയുള്ള അനേക കൊടുങ്കാറ്റുകളെ നാം നമ്മുടെ ജീവിതത്തില്‍ അഭിമുഖീകരിച്ചേക്കാം. എങ്കിലും നാം അവനോടു നിലവിളിക്കുമ്പോള്‍ അവന്‍ തന്റെ സാന്നിധ്യത്തിന്റെ സമാധാനം നമുക്കു നല്‍കും.
കപടഭക്തിക്കാര്‍ക്കുവേണ്ടിയുള്ള ദൈവത്തിന്റെ ഹൃദയം
'നമ്മുടെ ടീം അംഗങ്ങളില്‍ ഒരാള്‍ അങ്ങനെ ചെയ്‌തെങ്കില്‍ ഞാന്‍ വളരെ നിരാശനാണ്' 2016 ലെ ഒരു മാച്ചില്‍ ചതിവു കാണിച്ച ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്ററെ പരാമര്‍ശിച്ച് ഒരു കളിക്കാരന്‍ പറഞ്ഞു. എന്നാല്‍ കേവലം രണ്ടു വര്‍ഷം കഴിഞ്ഞ് അതേ കളിക്കാരന്‍ സമാനമായ കുറ്റത്തിനു പിടിക്കപ്പെട്ടു.
കാപട്യം പോലെ നമ്മെ കോപിപ്പിക്കുന്ന കാര്യങ്ങള്‍ ചുരുക്കമാണ്. എന്നാല്‍ ഉല്പത്തി 38 ലെ യെഹൂദായുടെ കഥയില്‍, യെഹൂദായുടെ കപട സ്വഭാവത്തിന് മരണകരമായ ഭവിഷ്യത്താണുണ്ടായത്. തന്റെ രണ്ടു പുത്രന്മാര്‍ താമാറിനെ വിവാഹം ചെയ്ത് അധികം താമസിയാതെ മരണമടഞ്ഞപ്പോള്‍, അവളുടെ ആവശ്യം നിവര്‍ത്തിച്ചുകൊടുക്കുന്നതിനുള്ള ഉത്തരവാദിത്വത്തില്‍നിന്ന് യെഹൂദാ പതുക്കെ പിന്‍വാങ്ങി (വാ. 8-11). ഗതിമുട്ടിയ താമാര്‍, ഒരു വേശ്യയുടെ പ്രച്ഛന്നവേഷം ധരിക്കുകയും യെഹൂദാ അവളോടൊപ്പം ശയിക്കുകയും ചെയ്തു (വാ. 15-16).
എന്നിട്ടും തന്റെ വിധവയായ മരുമകള്‍ ഗര്‍ഭിണിയായി എന്നു കേട്ടപ്പോള്‍ അവന്റെ പ്രതികരണം മരണകരമായിരുന്നു. 'അവളെ പുറത്തുകൊണ്ടുവരുവിന്‍; അവളെ ചുട്ടുകളയണം' അവന്‍ ആവശ്യപ്പെട്ടു (വാ. 24). എന്നാല്‍ യെഹൂദായാണ് പിതാവ് എന്നതിനു താമാറിന്റെ കൈയില്‍ തെളിവുണ്ടായിരുന്നു (വാ. 25).
യെഹൂദയ്ക്ക് അതു നിഷേധിക്കാമായിരുന്നു. മറിച്ച് 'അവള്‍ എന്നിലും നീതിയുള്ളവള്‍' (വാ. 26) എന്നു തന്റെ കാപട്യം ഏറ്റുപറയുകയും അവളെ കരുതാനുള്ള തന്റെ ഉത്തരവാദിത്വം അംഗീകരിക്കുകയും ചെയ്തു.
ദൈവം തന്റെ വീണ്ടെടുപ്പിന്‍ ചരിത്രത്തില്‍ യെഹൂദായുടെയും താമാറിന്റെയും കഥയുടെ ഈ കറുത്ത അധ്യായവും ചേര്‍ത്തെഴുതി. താമാറിന്റെ മക്കള്‍ (വാ. 29-30) യേശുവിന്റെ പൂര്‍വ്വപിതാക്കന്മാര്‍ ആകേണ്ടവരായിരുന്നു (മത്തായി 1:2-3).
എന്തുകൊണ്ടാണ് ഉല്പത്തി 38 ബൈബിളില്‍ ചേര്‍ത്തത്? ഒരു കാരണം അതു നമ്മുടെ കപട മനുഷ്യഹൃദയത്തിന്റെ കഥയാണ് -ഒപ്പം ദൈവത്തിന്റെ സ്‌നേഹവും കൃപയും കരുണയുമുള്ള ഹൃദയത്തിന്റെയും കഥ.