Month: ജൂൺ 2022

ധാരാളം സമയം

എന്റെ സുഹൃത്തിന്റെ വീട്ടിലെ അലമാരയിൽ ലിയോ ടോൾസ്റ്റോയിയുടെ "യുദ്ധവും സമാധാനവും" എന്ന പുസ്തകത്തിന്റെ വലിയ പതിപ്പ് കണ്ടപ്പോൾ "എനിക്ക് ഒരിക്കലും അത് പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടില്ല" എന്ന് ഞാൻ പറഞ്ഞു. മാർട്ടി അടക്കിയ ചിരിയോടെ പറഞ്ഞു "അത് ഞാൻ അധ്യാപക ജീവിതത്തിൽ നിന്ന് വിരമിച്ചപ്പോൾ ഇനിയെങ്കിലും നിനക്ക് വായിക്കാൻ സമയം കിട്ടുമെന്ന് പറഞ്ഞു എന്റെ ഒരു സുഹൃത്ത് നൽകിയ സമ്മാനമാണ്".
സഭാപ്രസംഗി 3-ന്റെ ആദ്യത്തെ എട്ട് വാക്യങ്ങൾ, വളരെ സാധാരണമായ ജീവിതത്തിലെ ചില പ്രക്രിയകളുടെ, താളാത്മകവും നിയന്ത്രണാതീതവുമായ തിരഞ്ഞെടുപ്പുകളെപ്പറ്റി പറയുന്നു.

സഭാപ്രസംഗി 3-ന്റെ ആദ്യത്തെ എട്ട് വാക്യങ്ങൾ, ജീവിതത്തിലെ സാധാരണമായ ചില പ്രക്രിയകളുടെ, അനിയന്ത്രണമായ തിരഞ്ഞെടുപ്പുകളെപ്പറ്റി താളാത്മകമായി പറയുന്നു. നാം ജീവിതത്തിന്റെ ഏതു ഘട്ടത്തിലുമായിക്കൊള്ളട്ടെ, നാം ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും ചെയ്യാനുള്ള സമയം നമുക്ക് കിട്ടാറില്ല. സമയത്തെ കൈകാര്യം ചെയ്യുന്നതിനുള്ള ബുദ്ധിപരമായ തീരുമാനങ്ങളെടുക്കുവാൻ ശരിയായ ഒരു പ്ലാൻ ആവശ്യമാണ് (സങ്കീർത്തനം 90:12).

ദൈവത്തോടൊപ്പം നാം ദിവസവും ചിലവഴിക്കുന്ന സമയം നമ്മുടെ ആത്മീക ആരോഗ്യത്തിന്റെ പ്രാധാന്യത്തെ കാണിക്കുന്നു. ഫലപ്രദമായ കാര്യങ്ങൾ ചെയ്യുന്നത് ആത്മാവിന് തൃപ്തി നൽകുന്നതാണ് (സഭാപ്രസംഗി 3:13). ദൈവത്തെ സേവിക്കുന്നതും മറ്റുള്ളവരെ സഹായിക്കുന്നതും നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവീക പദ്ധതികളെ സാധൂകരിക്കുന്നു (എഫെസ്യർ 2:10). വിശ്രമത്തിന്റെയും ആനന്ദത്തിന്റയും സമയം, സമയം പാഴാക്കലല്ല, ശരീരത്തിനും ആത്മാവിനും ഉണർവ്വേകുകയാണ്.

തീർച്ചയായും ഇപ്പോൾ സംഭവിക്കുന്നവയിൽ - നമ്മെ ഏറ്റവും കൂടുതൽ ബാധിക്കുന്ന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ വളരെ എളുപ്പമാണ്. എന്നാൽ സഭാപ്രസംഗി 3:11 പറയുന്നു, ദൈവം നമ്മിൽ നിത്യതയും വച്ചിരിക്കുന്നു - നിത്യതയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് മുൻഗണന നൽകുവാൻ ഓർമ്മപ്പെടുത്തുന്നു. ഇത് നമ്മെ വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങളെ മുഖാമുഖം കാണുവാൻ ഇടയാക്കും. പ്രത്യേകിച്ചും "ആരംഭം മുതൽ അവസാനം വരെയുള്ള" ദൈവത്തിന്റെ നിത്യമായ കാഴ്ചപ്പാടിനെ.

യുക്തിവാദത്തെ നിരസിക്കുന്നു.

ഒരു ട്രാഫിക് പോലീസ് ഓഫീസർ വാഹനം ഓടിച്ച ഒരു സ്ത്രീയോട് അവളെ എന്തിനാണ് തടഞ്ഞത് എന്നറിയുമോ എന്ന് ചോദിച്ചു. "ഒരു വിവരവുമില്ല" എന്നവൾ ഒരു അമ്പരപ്പോടെ പറഞ്ഞു. "മാഡം നിങ്ങൾ വാഹനോമോടിക്കുമ്പോൾ സന്ദേശമയക്കുകയായിരുന്നു" ആ ഓഫീസർ വളരെ മൃദുവായി അവളോട് പറഞ്ഞു. "അല്ല, അല്ല" അതൊരു ഇമെയിൽ ആയിരുന്നു എന്ന് പറഞ്ഞുകൊണ്ട് അവൾ തന്റെ മൊബൈൽ തെളിവിനായി ഉയർത്തിപ്പിടിച്ചു.

വാഹനമോടിക്കുമ്പോൾ സന്ദേശങ്ങൾ അയക്കുന്നതിനെ നിരോധിക്കുന്ന നിയമങ്ങൾ ഉള്ളിടത്ത്, ഇമെയിൽ അയക്കുവാൻ മൊബൈൽ ഉപയോഗിക്കുക എന്നത് അനുവദനീയമായ ഒന്നല്ല. നിയമത്തിന്റെ ഉദ്ദേശ്യം സന്ദേശം ടൈപ് ചെയ്യുന്നത് തടയുകയല്ല, മറിച്ച് അശ്രദ്ധമായ ഡ്രൈവിംഗ് തടയുകയാണ്.

യേശു അക്കാലത്തുണ്ടായിരുന്ന മതനേതാക്കന്മാരെ ഇത്തരം പഴുതുകളുണ്ടാക്കുന്നതിന് നന്നായി വിമർശിച്ചിരുന്നു. ‘നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക’ എന്ന കൽപ്പന തെളിവായി ഉദ്ധരിച്ചുകൊണ്ട്, "നിങ്ങളുടെ സമ്പ്രദായം പ്രമാണിപ്പാൻ വേണ്ടി നിങ്ങൾ ദൈവകല്പന തള്ളിക്കളയുന്നതു നന്നായി" എന്നവിടുന്ന് പറഞ്ഞു (മർക്കോസ് 7:9-10). മതഭക്തി എന്ന കപടവേഷം ധരിച്ച്, ഈ ധനികരായ നേതാക്കൾ അവരുടെ കുടുംബങ്ങളെ തള്ളിക്കളയുകയായിരുന്നു. അവരുടെ പണം ‘ദൈവത്തിനായി സമർപ്പിച്ചതാണെന്നും’ അതിനാൽ അപ്പനെയും അമ്മയെയും അവരുടെ വാർദ്ധക്യത്തിൽ സഹായിക്കേണ്ടെന്നും അവർ പ്രസ്താവിച്ചു. യേശു പെട്ടെന്നുതന്നെ പ്രശ്നത്തിന്റെ ഉത്ഭത്തിലെത്തി, "ഇങ്ങനെ നിങ്ങൾ ഉപദേശിക്കുന്ന സമ്പ്രദായത്താൽ ദൈവകല്പന ദുർബ്ബലമാക്കുന്നു" എന്ന് പറഞ്ഞു (വാ.13). അവർ ദൈവത്തെ ബഹുമാനിച്ചില്ല, മാതാപിതാക്കളെ അപമാനിക്കുകയും ചെയ്തു.
യുക്തിവാദം വളരെ സൂക്ഷ്മമായിരിക്കാം. അതിലൂടെ നാം കർത്തവ്യങ്ങളെ മറക്കുകയും, സ്വാർത്ഥതയെ പടർത്തുകയും, ദൈവത്തിന്റെ കല്പനകളെ ഉപേക്ഷിക്കുകയും ചെയ്യുന്നു. അത് നമ്മുടെ പെരുമാറ്റത്തെയാണ് കാണിക്കുന്നുവെങ്കിൽ, നാം നമ്മെതന്നെ വഞ്ചിക്കുകയാണ്. തന്റെ പിതാവിന്റെ നല്ല ഉപദേശങ്ങളാലും പരിശുദ്ധാത്മാവിന്റെ നിയോഗത്താലും, നമ്മുടെ സ്വാർത്ഥ ചിന്തകളെ മാറ്റുവാനുള്ള അവസരം യേശു നമുക്ക് വാഗ്ദാനം ചെയ്യുന്നു.

മഹാമനസ്കതയും സന്തോഷവും

ഗവേഷകർ പറയുന്നത് ഔദാര്യവും സന്തോഷവും തമ്മിൽ ഒരു ബന്ധമുണ്ടെന്നാണ്: തങ്ങളുടെ സമ്പത്തും സമയവും മറ്റുള്ളവർക്ക് കൊടുക്കുന്നവർ കൊടുക്കാത്തവരെക്കാൾ സന്തുഷ്ടരാണ്. ഇത് ഒരു മനഃശാസ്ത്രജ്ഞനെ ഇങ്ങനെ നിഗമനത്തിലെത്തിച്ചു, "നൽകുക എന്നത് ഒരു ധാർമ്മിക ഉത്തരവാദിത്വമാണ് എന്ന് ചിന്തിക്കുന്നത് അവസാനിപ്പിച്ചിട്ട്, അത് സന്തോഷത്തിന്റെ ഒരു ഉറവിടമാണ് എന്ന് നമ്മുക്ക് മാറിചിന്തിക്കാം."
കൊടുക്കുന്നത് നമ്മുക്ക് സന്തോഷം നൽകുമെങ്കിലും, നാം നൽകുന്നതിന്റെ ലക്ഷ്യം സന്തോഷമാണോ എന്ന് ഞാൻ ചോദിക്കുകയാണ്. നമ്മെ സന്തോഷിപ്പിക്കുന്ന ആളുകളോട് മാത്രമാണ് നാം മഹാമനസ്കത കാണിക്കുന്നതെങ്കിൽ, നമ്മുടെ സഹായം ആവശ്യമുള്ള ഏറ്റവും കഠിനവും മുഷിപ്പിക്കുന്നതുമായ കാര്യങ്ങളിൽ നാം എന്താണ് ചെയ്ക?

ദൈവവചനം മഹാമനസ്കതയെ സന്തോഷവുമായി ബന്ധിപ്പിക്കുന്നു, എന്നാൽ അതിന്റെ അടിസ്ഥാനം മറ്റൊന്നാണ്. തന്റെ സമ്പാദ്യമെല്ലാം ആലയം പണിക്കായി നൽകിയ ശേഷം ദാവീദ് രാജാവ്, എല്ലാ യിസ്രായേല്യരെയും നൽകുവാനായി ക്ഷണിച്ചു (1 ദിനവൃത്താന്തം 29:1-5). സ്വർണ്ണവും, വെള്ളിയും വിലയേറിയ രത്നങ്ങളും സന്തോഷത്തോടെയും ഉദാരതയോടെയും നൽകി ജനം പ്രതികരിച്ചു (വാ.6-8). എന്നാൽ അവരുടെ സന്തോഷം എന്തായിരുന്നു: "അങ്ങനെ ജനം മനഃപൂർവ്വമായി കൊടുത്തതുകൊണ്ടു അവർ സന്തോഷിച്ചു; ഏകാഗ്രഹൃദയത്തോടെ മനഃപൂർവ്വമായിട്ടായിരുന്നു അവർ യഹോവെക്കു കൊടുത്തതു" (വാ.9). നമുക്ക് സന്തോഷം ഉണ്ടാകുവാൻവേണ്ടി കൊടുക്കണമെന്ന് തിരുവെഴുത്ത് ഒരിക്കലും പറയുന്നില്ല, എന്നാൽ ഒരു ആവശ്യം നിറവേറ്റാൻ മനസ്സോടെയും പൂർണ്ണഹൃദയത്തോടെയും നൽകണം. സന്തോഷം പിന്തുടരും.

മിഷനറിമാർക്ക് അറിയാവുന്നത് പോലെ, സുവിശേഷവേലയെ അപേക്ഷിച്ചു ഓഫീസ് നടത്തിപ്പിന് സംഭാവന കണ്ടെത്തുന്നത് വളരെ പ്രയാസമാണ്, കാരണം യേശുവിലുള്ള വിശ്വാസികൾക്ക് മുൻനിരയിൽ പ്രവർത്തിക്കുന്നവർക്ക് നൽകുന്നതാണ് ഇഷ്ടം. ഇന്ന് നമുക്ക് മറ്റാവശ്യങ്ങൾക്കും ഉദാരമായി നൽകാം. ആത്യന്തികമായി, നമ്മുടെ ആവശ്യങ്ങൾ നിറവേറ്റേണ്ടതിനായി യേശു സ്വന്തജീവനെയാണ് നൽകിയത് (2 കൊരിന്ത്യർ8:9).

യേശു ഇവിടെയുണ്ട്

മുഖത്ത് ഒരു പുഞ്ചിരിയോടെ എന്റെ പ്രായമായ വലിയ അമ്മായി അവരുടെ രോഗക്കിടക്കയിൽ കിടന്നു. അവരുടെ കവിളുകളിൽ ചുളുക്കം ബാധിച്ചിരുന്നു, നരച്ച മുടികൾ മുഖത്തുനിന്നും പുറകിലേക്ക് ഒതുക്കിയിരുന്നു. അവർ അധികമൊന്നും സംസാരിച്ചിരുന്നില്ല, എന്നാൽ ഞാനും അച്ഛനും അമ്മയും ഒരിക്കൽ സന്ദർശിച്ചപ്പോൾ അവർ പറഞ്ഞത് ഞാൻ ഇപ്പോഴും ഓർക്കുന്നു. അവർ മന്ത്രിച്ചു, "ഞാൻ ഒറ്റക്കല്ല, യേശു എന്റെ കൂടെയുണ്ട്."

തനിച്ച് താമസിക്കുന്ന ഒരു സ്ത്രീ എന്ന നിലയിൽ അവരുടെ പ്രസ്താവന എന്നിൽ ആശ്ചര്യം ഉളവാക്കി. അവരുടെ ഭർത്താവ് ദീർഘ വർഷങ്ങൾ മുൻപ് മരിച്ചു, മക്കളാണെങ്കിൽ വളരെ ദൂരെയാണ് താമസിക്കുന്നത്. തൊണ്ണൂറ് വയസ്സിനോട് അടുക്കുന്ന അവർ, തന്റെ കിടക്കയിൽ, കഷ്ടിച്ച് നീങ്ങാൻ പോലും കഴിയാതെ ഒറ്റക്കാണ് കഴിയുന്നത്. എങ്കിലും താൻ ഒറ്റക്കല്ല എന്ന് പറയുവാൻ അവർക്ക് കഴിഞ്ഞു.

എന്റെ അമ്മായി യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞത് അക്ഷരാർത്ഥത്തിൽ സ്വീകരിച്ചു: "ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു" (മത്തായി 28:20). യേശു തന്റെ ശിഷ്യന്മാരോട് ലോകത്തിലേക്ക് പോയി തന്റെ സുവിശേഷം മറ്റുള്ളവരുമായി പങ്കുവെക്കുവാൻ പഠിപ്പിച്ചപ്പോൾ ചെയ്തതുപോലെ, ക്രിസ്തുവിന്റെ ആത്മാവ് തന്നോട് കൂടെയുണ്ടെന്ന് അവർ അറിഞ്ഞിരുന്നു (വാ.19). പരിശുദ്ധാത്മാവ് ശിഷ്യന്മാരോട് കൂടെയും നമ്മോടു കൂടെയും ഉണ്ടാവുമെന്ന് യേശു പറഞ്ഞു (യോഹന്നാൻ 14:16-17).

എന്റെ അമ്മായി ആ വാഗ്ദത്തതിന്റെ യാഥാർഥ്യം അനുഭവിച്ചിട്ടുണ്ടെന്ന് എനിക്കുറപ്പുണ്ട്. അവൾ ആ കിടക്കയിൽ കിടക്കുമ്പോഴും പരിശുദ്ധാത്മാവ് തന്റെ ഉള്ളിൽ ഉണ്ട്. പരിശുദ്ധാത്മാവ് അനന്തരവളായ എന്നോട് ഈ സത്യം പങ്കുവയ്ക്കാൻ അവളെ ഉപയോഗിച്ചു.

ദൈവത്തിലുള്ള ദൃഢവിശ്വാസം

"എന്റെ പ്രിയ സുഹൃത്തേ, ചിലപ്പോൾ നിങ്ങൾ യഥാർത്ഥത്തിൽ ഉള്ളതിനേക്കാൾ വിശുദ്ധനായി തോന്നുന്നു."

നേരുള്ള നോട്ടവും സൗമ്യമായ പുഞ്ചിരിയും നിറഞ്ഞതായിരുന്നു ആ വാക്കുകൾ. തന്റെ വിവേചനബുദ്ധിക്ക് ഞാൻ വളരെയധികം മൂല്യം കൽപ്പിക്കുന്ന എന്റെ അടുത്ത സുഹൃത്തും ഉപദേഷ്ടാവും അല്ലാതെ മറ്റാരിൽ നിന്നെങ്കിലും ആയിരുന്നു വാക്കുകൾ വന്നിരുന്നെതെങ്കിൽ അത് എന്റെ മനസ്സിനെ വല്ലാതെ മുറിപ്പെടുത്തിയേനെ. അതിനു പകരം, തന്റെ വാക്കുകൾ എന്നെ പ്രകോപിപ്പിക്കുമ്പോൾ തന്നെ, അത് സത്യമാണെന്നറിഞ്ഞുകൊണ്ട് ഞാൻ ഒരേ സമയം ചിരിക്കുകയും ചൂളിപ്പോകുകയും ചെയ്തു. ചിലപ്പോൾ എന്റെ വിശ്വാസത്തെപ്പറ്റി സംസാരിച്ചപ്പോൾ, ഞാൻ സത്യസന്ധനല്ല എന്ന ധാരണ തരുന്ന സ്വാഭാവികമല്ലാത്ത വാക്കുകളെ ഞാൻ ഉപയോഗിച്ചിരുന്നു. എന്റെ സുഹൃത്ത് എന്നെ സ്നേഹിക്കുന്നതിനാൽ ഞാൻ സത്യസന്ധമായി വിശ്വസിക്കുന്ന കാര്യങ്ങളെ ഫലപ്രദമായി മറ്റുള്ളവരുമായി പങ്കുവെയ്ക്കാൻ എന്നെ സഹായിക്കുകയായിരുന്നു. പിന്നോട്ട് നോക്കിയാൽ എന്റെ ജീവിതത്തിൽ എനിക്ക് ലഭിച്ചിട്ടുള്ള ഏറ്റവും നല്ല ഉപദേശങ്ങളിൽ ഒന്നാണിതെന്ന് കാണാം.

"സ്നേഹിതൻ വരുത്തുന്ന മുറിവുകൾ വിശ്വസ്തതയുടെ ഫലം;" ശലോമോൻ ജനത്തോടെ പറയുന്നു "ശത്രുവിന്റെ ചുംബനങ്ങളോ കണക്കിലധികം" (സദൃശ്യവാക്യം 27:6). എന്റെ സുഹൃത്തിന്റെ ഉൾകാഴ്ച ആ ഉപദേശത്തിലെ സത്യത്തെ വെളിവാക്കുന്നു. അത് കേൾക്കുന്നവർക്ക് അംഗീകരിക്കുവാൻ പ്രയാസമാണെങ്കിലും ഞാൻ കേൾക്കണ്ടിയിരുന്ന കാര്യം പറയുവാൻ അദ്ദേഹം എന്നെ കരുതി എന്നതിൽ ഞാൻ കൃതാർത്ഥനാണ്. ചിലപ്പോൾ നിങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നുവെന്ന് കരുതുന്ന കാര്യങ്ങൾ മാത്രം ആരെങ്കിലും നിങ്ങളോട് പറയുമ്പോൾ, അത് സഹായകരമല്ല, കാരണം അത് സുപ്രധാന വഴികളിൽ വളരുന്നതിൽ നിന്നും വികസിക്കുന്നതിൽ നിന്നും നിങ്ങളെ തടയും.

ആത്മാർത്ഥവും എളിമയുള്ളതുമായ സ്നേഹത്തോടെ അളക്കുമ്പോൾ ആത്മാർത്ഥത ദയയായിരിക്കാം. അതിനെ പ്രാപിക്കുവാനും പകർന്നുനൽകുവാനുമുള്ള ജ്ഞാനം ദൈവം നമുക്ക് നൽകട്ടെ, അങ്ങനെ അവിടുത്തെ ഹൃദയത്തെ നമുക്ക് പ്രതിഫലിപ്പിക്കാം.