Category  |  odb

​​മനോഹരമായ പാദങ്ങൾ

ജോൺ നാഷിന് 1994-ൽ, ഗണിതശാസ്ത്രത്തിലെ തന്റെ മുൻനിര പ്രവർത്തനങ്ങൾ അംഗീകരിച്ച്, സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം നൽകുകയുണ്ടായി. അദ്ദേഹത്തിന്റെ സമവാക്യങ്ങൾ അന്നു മുതൽ ലോകമെമ്പാടുമുള്ള ബിസിനസ്സുകാർ പരസ്പരമത്സരത്തിന്റെ ചലനശാസ്ത്രം മനസ്സിലാക്കുവാൻ ഉപയോഗിക്കുന്നു. ഒരു പുസ്തകവും ഒരു മുഴുനീള സിനിമയും അദ്ദേഹത്തിന്റെ ജീവിതത്തെ രേഖപ്പെടുത്തുകയും, അദ്ദേഹത്തിന് "ഒരു മനോഹരമായ ഹൃദയം" ഉള്ളതായി പരാമർശിക്കുകയും ചെയ്തു –അത്തന്റെഹൃദയത്തിന്എന്തെങ്കിലും സൗന്ദര്യപരമായ ആകർഷണം ഉണ്ടായതുകൊണ്ടല്ല, മറിച്ച് അദ്ദേഹംഎന്ത് ചെയ്തു എന്നതുകൊണ്ടാണ്.

പഴയനിയമ പ്രവാചകനായിരുന്ന യെശയ്യാവ് കാലുകളെ വർണ്ണിക്കുവാൻ"മനോഹരം" എന്ന പദം ഉപയോഗിക്കുന്നുണ്ട് - ദൃശ്യമായ ഏതെങ്കിലും ശാരീരിക ഗുണം കൊണ്ടല്ല, മറിച്ച് അവ ചെയ്യുന്നതിൽ താൻ സൗന്ദര്യം കണ്ടതിനാലാണ്. "...സുവാർത്താ ദൂതന്റെ കാൽ പർവ്വതങ്ങളിന്മേൽ എത്ര മനോഹരം" (യെശ.52:7).ദൈവത്തോടുള്ള തങ്ങളുടെ അവിശ്വസ്തതയുടെ ഫലമായി ബാബിലോണിൽ അനുഭവിച്ച എഴുപത് വർഷത്തെ അടിമത്വത്തിനു ശേഷം, ദൈവജനം താമസിയാതെ തങ്ങളുടെ നാട്ടിലേക്ക് മടങ്ങുമെന്ന ആശ്വാസ വാക്കുകളുമായി ദൂതൻമാർ എത്തി, കാരണം "യഹോവ .... യെരുശലേമിനെ വീണ്ടെടുത്തിരിക്കുന്നുവല്ലോ" (വാ.9).

യിസ്രായേലിന്റെ സൈനിക ശക്തിയോ മറ്റേതെങ്കിലും മാനുഷിക പ്രയത്നമോ മൂലമല്ല ഈ സുവാർത്ത. മറിച്ച് അവർക്കു വേണ്ടിയുള്ള ദൈവത്തിന്റെ"വിശുദ്ധ ഭുജത്തിന്റെ" പ്രവർത്തനമായിരുന്നു (വാ.10). നമുക്കു വേണ്ടിയുള്ള ക്രിസ്തുവിന്റെ ത്യാഗത്തിലൂടെ ആത്മീയശത്രുവിൻമേൽ നമുക്ക് വിജയം ഉള്ളതിനാൽ ഇന്നും അതു സത്യമാണ്. ഇതിന് പ്രതികരണമായി ചുറ്റുമുള്ളവരോട് സമാധാനം, ശുഭവാർത്ത, രക്ഷ എന്നിവ അറിയിച്ച് സുവിശേഷത്തിന്റെ ദൂതൻമാരായി നാം സഞ്ചരിക്കുന്നു. മനോഹരമായ പാദങ്ങളാൽ നാം അതുചെയ്യുന്നു.

കാത്തിരിക്കുവാൻതയ്യാറാകുക

‘കാത്തിരിപ്പ്’ നമ്മുടെ സമാധാനം കവർന്നെടുക്കുന്നത്തിൽ മുഖ്യപങ്കു വഹിച്ചേക്കാം. കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ രമേശ് സീതാരാമന്റെ അഭിപ്രായത്തിൽ, ഇന്റർനെറ്റ്ഉപഭോക്താക്കൾമന്ദഗതിയിലുള്ള ഒരു വെബ് ബ്രൗസർ ലോഡുചെയ്യാൻ കാത്തിരിക്കുന്നതു പോലെ സാർവത്രികമായി നിരാശയും രോഷവും ഉളവാക്കുന്ന കാര്യങ്ങൾ, ചുരുക്കമാണ്. ഒരു ഓൺലൈൻ വിഡിയോ ലോഡ് ചെയ്യാൻ ശരാശരി രണ്ട് സെക്കൻഡുകൾ കാത്തിരിക്കുവാൻ നാം തയ്യാറാണെന്ന് അദ്ദേഹത്തിന്റെ ഗവേഷണം പറയുന്നു. എന്നാൽ,അഞ്ച് സെക്കൻഡുകൾക്ക് ശേഷം പിൻവാങ്ങൽ നിരക്ക് ഏകദേശം 25 ശതമാനമാണ്. പത്ത് സെക്കൻഡുകൾക്ക് ശേഷം ഉപഭോക്താക്കളിൽപകുതിയും അവരുടെ ശ്രമങ്ങൾ ഉപേക്ഷിക്കുന്നു. നാം തീർച്ചയായും അക്ഷമരായ കൂട്ടരാണ്!

യേശുവിന്റെ രണ്ടാം വരവിനായി കാത്തിരിക്കുമ്പോൾ, അവനെ ഉപേക്ഷിക്കരുത് എന്ന് യാക്കോബ് യേശുവിലുള്ള വിശ്വാസികളെ പ്രചോദിപ്പിച്ചു. ക്രിസ്തുമടങ്ങിവരും എന്നുള്ളതു, കഷ്ടതയ്ക്കു മുന്നിൽ ഉറച്ചു നിൽക്കാനും പരസ്പരം സ്നേഹിക്കാനും ബഹുമാനിക്കാനും അവരെ പ്രേരിപ്പിക്കുന്നു(യാക്കോബ് 5:7-10). യാക്കോബ് തന്റെ അഭിപ്രായം പറയാൻ കൃഷിക്കാരന്റെ ഉദാഹരണം ഉപയോഗിച്ചു. കൃഷിക്കാരൻ ഭൂമിയുടെ വിലയേറിയ ഫലത്തിനു കാത്തു കൊണ്ടു 'മുന്മഴയും പിന്മഴയും' അതിനു കിട്ടുവോളം ദീർഘക്ഷമയോടിരിക്കുന്നതുപോലെ (വാ.7), യേശു മടങ്ങി വരുന്നതുവരെ പീഡനങ്ങളിൽ ക്ഷമയോടിരിപ്പാൻ യാക്കോബ് വിശ്വാസികളെ ഉത്സാഹിപ്പിച്ചു. അവൻ തിരിച്ചു വരുമ്പോൾ, താൻ എല്ലാ ദുഷ്ടതയും പരിഹരിച്ച്ശാലോം, അഥവാ സമാധാനം കൊണ്ടുവരും.

ചിലപ്പോൾ, യേശുവിനായി കാത്തിരിക്കുമ്പോൾ അവനെ ഉപേക്ഷിക്കുവാൻ നാം പ്രലോഭിപ്പിക്കപ്പെടുന്നു. എന്നാൽ, കാത്തിരിക്കുമ്പോൾനമുക്ക് ''ഉണർന്നിരിക്കാം" (മത്തായി 24:42), "വിശ്വസ്തരായിരിക്കാം'' (25:14-30), അവന്റെ സ്വഭാവത്തിലും വഴികളിലും ജീവിക്കുകയും ചെയ്യാം(കൊലൊ. 3:12). യേശു എപ്പോൾ മടങ്ങി വരുമെന്ന് നമുക്കറിയില്ലെങ്കിലും, അവനു വേണ്ടി നമുക്കു ക്ഷമയോടെ കാത്തിരിക്കാം, അത് എത്ര നീണ്ട കാലത്തോളം ആയാലും.

​​പ്രാർത്ഥനയിൽ നാവു ബന്ധിക്കപ്പെടുക

എന്റെ കുഞ്ഞ് സഹോദരൻ ശസ്ത്രക്രിയയ്ക്ക് വിധേയനായപ്പോൾ ഞാൻ ആശങ്കാകുലനായി. “നാവു ബന്ധിക്കപ്പെട്ട”(ആൻകിലോഗ്ലോസിയാ) എന്ന അവസ്ഥയുമായാണ് അവൻ ജനിച്ചതെന്നും സഹായം ലഭിച്ചില്ലെങ്കിൽ ഭക്ഷണം കഴിക്കുന്നതിനും ക്രമേണ സംസാരിക്കുന്നതിനും തടസ്സമുണ്ടാക്കുമെന്നും എന്റെ അമ്മ വിശദീകരിച്ചു. വാക്കുകൾ ലഭിക്കാതെയോ സംസാരിക്കുവാൻ ലജ്ജിക്കുകയോ ചെയ്യുന്നതിനെ വിവരിക്കുവാൻ"നാവു കെട്ടിയത്" എന്ന പദം ഇന്നു നാം ഉപയോഗിക്കുന്നു.

ചിലപ്പോൾ എന്ത് പറയണം എന്ന് അറിയാതെ പ്രാർത്ഥനയിൽ നമ്മുടെ നാവ് ബന്ധിക്കപ്പെട്ടേക്കാം. പറഞ്ഞു പഴകിയ ആത്മീയ ശൈലികളിലും ആവർത്തിച്ചുള്ള പ്രയോഗങ്ങളിലും നമ്മുടെ നാവ് ബന്ധിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ വികാരങ്ങൾ ദൈവത്തിന്റെ ചെവികളിൽ എത്തുമോ എന്ന് നാംസംശയിക്കുന്നു. നമ്മുടെ ചിന്തകൾ ലക്ഷ്യബോധമില്ലാതെവളഞ്ഞ് തിരിഞ്ഞ് സഞ്ചരിക്കുന്നു.

ഒന്നാംനൂറ്റാണ്ടിൽ റോമിലെ ക്രിസ്തുവിശ്വാസികൾക്ക് എഴുതുമ്പോൾ അപ്പൊസ്തലനായ പൗലൊസ്, പ്രാർത്ഥിക്കേണ്ടതെങ്ങനെയെന്നറിയാതെപാടുപെടുമ്പോൾ, പരിശുദ്ധാത്മാവിൽ നിന്ന് സഹായം കണ്ടെത്താൻ നമ്മെ ക്ഷണിക്കുന്നുണ്ട്. "അവ്വണ്ണംതന്നെ ആത്മാവ് നമ്മുടെ ബലഹീനതയ്ക്കു തുണ നില്ക്കുന്നു.വേണ്ടും പോലെ പ്രാർത്ഥിക്കേണ്ടത് എന്തെന്നു നാം അറിയുന്നില്ലല്ലോ. ആത്മാവുതന്നെ ഉച്ചരിച്ചു കൂടാത്ത ഞരക്കങ്ങളാൽ നമുക്കു വേണ്ടി പക്ഷവാദം ചെയ്യുന്നു (റോമർ 8:26). ഇവിടെ "തുണ നിൽക്കുന്നു" എന്ന ആശയം ഒരു വലിയ ഭാരം വഹിക്കുക എന്നുള്ളതാണ്. കൂടാതെ "ഉച്ചരിച്ചുകൂടാത്ത ഞരക്കം'' എന്നത് ആത്മാവ് നമ്മുടെ ആവശ്യങ്ങളെ ദൈവത്തിങ്കലേക്ക് കൊണ്ടു പോകുന്ന ഒരു മദ്ധ്യസ്ഥ സാന്നിധ്യത്തെ സൂചിപ്പിക്കുന്നു.

നാം പ്രാർത്ഥനയിൽ നാവു ബന്ധിക്കപ്പെട്ട് ഇരിക്കുമ്പോൾ, ദൈവത്തിന്റെ ആത്മാവ് നമ്മുടെ ആശയക്കുഴപ്പവും വേദനയും ഇതരവിചാരങ്ങളും നമ്മുടെ ഹൃദയങ്ങളിൽ നിന്ന് ദൈവത്തിന്റെ കാതുകളിലേക്ക് നീങ്ങുന്ന തികഞ്ഞ പ്രാർത്ഥനയാക്കി രൂപപ്പെടുത്താൻ സഹായിക്കുന്നു. അവിടുന്ന്, ശ്രദ്ധിക്കുകയും ഉത്തരം നൽകുകയും ചെയ്യുന്നു–നമുക്കുവേണ്ടി പ്രാർത്ഥിക്കുവാൻനാംഅവനോട് ആവശ്യപ്പെടുന്നത് വരെ നമുക്കാവശ്യമാണെന്ന് നാംകരുതാതിരുന്ന,കൃത്യമായ ആശ്വാസം പകർന്നു തന്നു കൊണ്ട്.

സുരക്ഷിത കരങ്ങൾ

ഒരു കയർ അഴിയുന്നതുപോലെ ഡഗ് മെർക്കിയുടെ ജീവിതത്തിന്റെ നൂലുകൾ ഓരോന്നായി പൊട്ടിവീണു കൊണ്ടിരുന്നു. "കാൻസറുമായുള്ള തന്റെ നീണ്ട പോരാട്ടത്തിൽ എന്റെ അമ്മ തോറ്റു പോയി, ഒരു ദീർഘകാല പ്രണയബന്ധം പരാജയത്തിലേക്കു നീങ്ങുന്നു; എന്റെ സാമ്പത്തികം ശൂന്യമായി.എന്റെ തൊഴിൽ രംഗം ഉണർച്ചയില്ലാതിരിക്കുന്നു. എന്റെ ചുറ്റിലും എന്റെ ഉള്ളിലും ഉള്ള വൈകാരികവും ആത്മീകവുംആയ ഇരുട്ട് ആഴമേറിയതും ദുർബ്ബലമാക്കുന്നതുംപ്രത്യക്ഷത്തിൽ അഭേദ്യവുമായിരുന്നു," പാസ്റ്ററും ശിൽപിയുമായ അദ്ദേഹം എഴുതി. ഈ മൊത്തം സംഭവങ്ങളും, ഇടുങ്ങിയ മച്ചിലെ താമസവുമാണ്,'ദി ഹൈഡിംഗ് പ്ലേസ്' എന്ന തന്റെ ശിൽപം ആവിർഭവിച്ച പശ്ചാത്തലമായി മാറിയത്. ഒരു സുരക്ഷിത ഇടംപോലെചേർത്തു തുറന്നു വച്ചിരിക്കുന്ന ക്രിസ്തുവിന്റെആണിപ്പഴുതുള്ളശക്തമായ കരങ്ങളെ അത് ചിത്രീകരിക്കുന്നു.

ഡഗ് തന്റെ കലാസൃഷ്ടി ഇത്തരത്തിൽ വിശദീകരിച്ചു: "ഈശിൽപം, തന്നിൽ ഒളിക്കാനുള്ള ക്രിസ്തുവിന്റെ ക്ഷണമാണ്." സങ്കീർത്തനം 32-ൽ, ആത്യന്തികമായ സുരക്ഷിത സ്ഥാനം - ദൈവംതന്നെ –എന്നുകണ്ടെത്തിയ ദാവീദ് എഴുതി -അവിടുന്ന് നമുക്ക്‌ പാപക്ഷമ വാഗ്ദാനം ചെയ്യുന്നു (വാ. 1-5);പ്രക്ഷുബ്ധതയുടെനടുവിൽ പ്രാർത്ഥിക്കുവാൻപ്രചോദിപ്പിക്കുന്നു (വാ.6).ഏഴാം വാക്യത്തിൽ, സങ്കീർത്തനക്കാരൻ ദൈവത്തിലുള്ള തന്റെ ആശ്രയം പ്രഖ്യാപിക്കുന്നുണ്ട്: "നീ എനിക്കു മറവിടമാകുന്നു; നീ എന്നെ കഷ്ടത്തിൽനിന്നു സൂക്ഷിക്കും; രക്ഷയുടെ ഉല്ലാസഘോഷം കൊണ്ട് നീ എന്നെ ചുറ്റിക്കൊള്ളും"

പ്രശ്നങ്ങൾ വരുമ്പോൾ നിങ്ങൾ എങ്ങോട്ടാണ് തിരിയുന്നത്? നമ്മുടെ ഭൗമിക നിലനിൽപിന്റെദുർബ്ബലമായചരടുകൾ അഴിഞ്ഞു തുടങ്ങുമ്പോൾ, യേശുവിന്റെപാപക്ഷമനൽകുന്ന പ്രവൃത്തിയിലൂടെ നിത്യസുരക്ഷിതത്വം നൽകുന്നദൈവത്തിങ്കലേക്ക് നമുക്ക് ഓടാൻ കഴിയുമെന്ന് അറിയുന്നത് എത്രയോനല്ലതാണ്.

​​കുലുങ്ങാത്ത വിശ്വാസം

തന്റെ പിതാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ വസ്തുവകകൾ എടുക്കുവാൻ വേണ്ടി അരുൺ വൃദ്ധസദനത്തിലേക്ക് നടന്നു കയറി. സ്റ്റാഫ് തനിക്ക് രണ്ട് ചെറിയ പെട്ടികൾ കൈമാറി. സന്തോഷമായിരിക്കുവാൻ ധാരാളം വസ്തുവകകൾ ആവശ്യമില്ലെന്ന് താൻ അന്നുതിരിച്ചറിഞ്ഞതായി അദ്ദേഹം പറഞ്ഞു.

തന്റെ പിതാവ് സതീഷ്,സന്തോഷത്തോടെമറ്റുള്ളവർക്ക് ഒരു പുഞ്ചിരിയും പ്രോത്സാഹനവാക്കുകളും നല്കുവാൻഎപ്പോഴും തയ്യാറായിരുന്നു. പെട്ടിയിൽ ഒതുങ്ങാത്ത മറ്റൊരു "സ്വത്തായിരുന്നു" അദ്ദേഹത്തിന്റെ സന്തോഷത്തിന്റെ കാരണം: തന്റെ വീണ്ടെടുപ്പുകാരനായ യേശുവിലുള്ള കുലുങ്ങാത്ത വിശ്വാസം!

"...സ്വർഗ്ഗത്തിൽനിക്ഷേപം സ്വരൂപിച്ചു കൊൾവിൻ'' (മത്തായി 6:20) എന്ന് യേശു നമ്മെ പ്രേരിപ്പിക്കുന്നു.നമുക്ക് ഒരു വീടു സ്വന്തമാക്കുവാനോ കാർ വാങ്ങാനോ ഭാവിക്ക് വേണ്ടി കരുതിവയ്ക്കാനോ വസ്തുവകകൾ ഉണ്ടാകുവാനോസാധിക്കയില്ല എന്ന് അവിടുന്ന് പറഞ്ഞിട്ടില്ല. എന്നാൽ നമ്മുടെ ഹൃദയത്തിന്റെ ശ്രദ്ധാകേന്ദ്രം പരിശോധിക്കുവാൻഅവൻനമ്മെ പ്രോത്സാഹിപ്പിച്ചു. സതീഷിന്റെശ്രദ്ധ, മറ്റുള്ളവരെ സ്നേഹിച്ചുകൊണ്ട് ദൈവത്തെ സ്നേഹിക്കുന്നതിൽആയിരുന്നു. അദ്ദേഹംതാൻ താമസിക്കുന്ന സ്ഥലത്ത് അലഞ്ഞ് തിരിഞ്ഞ്, ഹാളുകൾ കയറിയിറങ്ങി, കണ്ടുമുട്ടുന്നവരെ അഭിവാദ്യം ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമായിരുന്നു. ആരെങ്കിലും വിഷമിച്ചിരിക്കുകയാണെങ്കിൽ അവരെ ശ്രവിക്കുവാനും, ആശ്വസിപ്പിക്കുവാനും അവർക്കുവേണ്ടി ഹൃദയംഗമമായി പ്രാർത്ഥിക്കുവാനും അദ്ദേഹം അവിടെ ഉണ്ടായിരുന്നു. ദൈവത്തിന്റെമഹത്വത്തിനുംമറ്റുള്ളവരുടെ നന്മയ്ക്കും വേണ്ടി ജീവിക്കുന്നതിൽ തന്റെ മനസ്സ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.

ദൈവത്തെയും മറ്റുള്ളവരെയും സ്നേഹിക്കുന്നകൂടുതൽ പ്രാധാന്യമുള്ള കാര്യത്തിൽനിന്നും നമ്മുടെ ശ്രദ്ധയെ വ്യതിചലിപ്പിക്കുന്ന നിസാരകാര്യങ്ങളിൽ നമുക്ക്സന്തുഷ്ടരാകാൻ സാധിക്കുമോ എന്ന് നാം നമ്മോട് തന്നെ ചോദിക്കുക. "(നിന്റെ) നിക്ഷേപം ഉള്ളേടത്തു (നിന്റെ) ഹൃദയവും ഇരിക്കും" (വാ.21).നാം എന്ത് വിലമതിക്കുന്നു എന്നത്, നാം എങ്ങനെ ജീവിക്കുന്നു എന്നതിൽ പ്രതിഫലിക്കുന്നു.