
മാലിന്യത്തില്‍ നിന്നു മാണിക്യത്തിലേക്ക്
ബൊഗോട്ടയിലെ ദരിദ്ര മേഖലയില്‍ കുത്തനെയുള്ള തെരുവിന്റെ മുകളിലായിട്ടാണ് മാലിന്യം നീക്കം ചെയ്യുന്നയാളിന്റെ വീട് സ്ഥിതിചെയ്തിരുന്നത്. അത് ഒരു തരത്തിലും പ്രത്യേകതയുള്ളതായിരുന്നില്ല. എങ്കിലും കൊളംബിയയുടെ തലസ്ഥാനത്തുള്ള ആ വീട് 25,000 പുസ്തകങ്ങളുള്ള ഒരു ഗ്രന്ഥശാലയുടെ ആസ്ഥാനമായിരുന്നു-തന്റെ സമൂഹത്തിലെ ദരിദ്രരായ കുട്ടികള്‍ക്കുവേണ്ടി ജോസ് ആല്‍ബര്‍ട്ടോ ഗുട്ടിയറസ് ശേഖരിച്ച, മറ്റുള്ളവര്‍ എറിഞ്ഞുകളഞ്ഞ സാഹിത്യകൃതികളായിരുന്നു അവ.
വാരാന്ത്യത്തിലെ 'ലൈബ്രറി സമയ'ത്ത് കുട്ടികള്‍ ആ വീട്ടിലേക്ക് ഇരച്ചു കയറി. പുസ്തകങ്ങള്‍ കൊണ്ടു നിറഞ്ഞ ഓരോ മുറിയിലും കയറിയിറങ്ങുന്ന കുട്ടികളെ സംബന്ധിച്ച് അതു കേവലം സെനോര്‍ ജോസിന്റെ വീടായിരുന്നില്ല-വിലതീരാത്ത നിധിയായിരുന്നു.
ക്രിസ്തുവിന്റെ ഓരോ ശിഷ്യനെ സംബന്ധിച്ചും ഇതേ കാര്യം സത്യമാണ്. നാം വിലയില്ലാത്ത കളിമണ്ണുകൊണ്ടു നിര്‍മ്മിക്കപ്പെട്ടവരാണ്-പൊട്ടലുകള്‍കൊണ്ട് അലങ്കോലപ്പെട്ടവരും പെട്ടെന്നു തകരുന്നവരും. എങ്കിലും ദൈവം തന്റെ ശക്തിപ്പെടുത്തുന്ന പരിശുദ്ധാത്മാവിനെ നമ്മില്‍ പകര്‍ന്നിരിക്കുന്നു. ക്രിസ്തുവിന്റെ സുവാര്‍ത്ത, മുറിവേറ്റതും തകര്‍ന്നതുമായ ലോകത്തിന് എത്തിച്ചുകൊടുക്കുന്നതിനായി നമ്മെ ശക്തീകരിക്കുന്നു. സാധാരണക്കാരും ദുര്‍ബ്ബലരുമായ ആളുകളെ സംബന്ധിച്ച് അതൊരു വലിയ ജോലിയാണ്.
'എങ്കിലും ഈ അത്യന്തശക്തി ഞങ്ങളുടെ സ്വന്തം എന്നല്ല, ദൈവത്തിന്റെ ദാനമത്രേ എന്നു വരേണ്ടതിന് ഈ നിക്ഷേപം ഞങ്ങള്‍ക്കു മണ്‍പാത്രങ്ങളില്‍ ആകുന്നു ഉള്ളത്' (2 കൊരിന്ത്യര്‍ 4:7) പുരാതന നഗരമായ കൊരിന്തിലുള്ള തന്റെ സഭയോട് അപ്പൊസ്തലനായ പൗലൊസ് പറഞ്ഞു. ഈ പ്രദേശത്തിനപ്പുറത്തുള്ള ജനത്തിന്റെ ഒരു പരിച്ഛേദമാണവര്‍, അതിനാല്‍ ചുറ്റുപാടുകളില്‍ പോയി 'തങ്ങളെത്തന്നേ' പ്രസംഗിക്കുവാന്‍ അവര്‍ പരീക്ഷിക്കപ്പെട്ടിരുന്നു (വാ. 5)
അതിനു പകരം, പൗലൊസ് പറയുന്നു, നമ്മുടെ ഉള്ളില്‍ വസിക്കുന്ന വിലമതിക്കാനാവാത്ത ക്രിസ്തുവിനെക്കുറിച്ചു പ്രസംഗിക്കുക. അവനിലും അവന്റെ അത്യന്ത ശക്തിയിലുമാണ് നമ്മുടെ സാധാരണമായ ജീവിതങ്ങള്‍ വിലമതിക്കാനാവാത്ത നിക്ഷേപമായി മാറുന്നത്.

ബുള്‍ഡോഗും സ്പ്രിംഗ്ലറും
വേനല്‍ക്കാലത്തെ മിക്ക പ്രഭാതങ്ങളിലും ഞങ്ങളുടെ വീടിന്റെ പുറകിലുള്ള പാര്‍ക്കില്‍ ആഹ്ലാദകരമായ ഒരു നാടകം അരങ്ങേറാറുണ്ട്. ഒരു സ്പ്രിംഗ്ലറും ഒരു ബുള്‍ഡോഗും ആണ് അതിലെ കഥാപാത്രങ്ങള്‍. ഏതാണ്ട് 6.30 ഓടുകൂടി സ്പ്രിംഗ്ലര്‍ പ്രവര്‍ത്തിച്ചു തുടങ്ങും. അധികം താമസിക്കാതെ ഫിഫി എന്ന ബുള്‍ഡോഗ് (ഞങ്ങള്‍ അവള്‍ക്കിട്ട പേര്) എത്തുന്നു.
ഫിഫിയുടെ ഉടമസ്ഥന്‍ അവളെ അഴിച്ചുവിടുന്നു. നായ സര്‍വ്വശക്തിയുമെടുത്തു സമീപത്തെ സ്പ്രിംഗ്‌ളറിന്റെ അടുത്തേക്ക് ഓടുന്നു. വെള്ളം അവളുടെ മുഖത്തേക്ക് ചീറ്റുമ്പോള്‍ അവള്‍ അതിനെ ആക്രമിക്കുന്നു. സ്പ്രിംഗ്ലറിനെ തിന്നാന്‍ അവള്‍ക്കാകുമെങ്കില്‍ ഫിഫി അത് ചെയ്യുമായിരുന്നു എന്ന് ഞാന്‍ കരുതുന്നു. അത്യധികം സന്തോഷം തരുന്ന കാഴ്ചയാണത്. ആ വെള്ളത്തില്‍ എത്ര നനഞ്ഞു കുതിര്‍ന്നാലും അതിനു മതി വരുന്നില്ല.
ബൈബിളില്‍ ബുള്‍ഡോഗോ സ്പ്രിംഗ്ലറോ ഇല്ല. എങ്കിലും ഒരു വിധത്തില്‍ എഫെസ്യര്‍ 3-ലെ പൗലൊസിന്റെ പ്രാര്‍ത്ഥന എന്നെ ഓര്‍മ്മിപ്പിക്കുന്നത് ഫിഫിയെയാണ്. എഫെസ്യ വിശ്വാസികള്‍ ദൈവത്തിന്റെ സ്‌നേഹത്താല്‍ നിറയപ്പെടണമെന്നും 'സ്‌നേഹത്തില്‍ വേരൂന്നി അടിസ്ഥാനപ്പെട്ടവരായി വീതിയും നീളവും ഉയരവും ആഴവും എന്ത് എന്നു സകല വിശുദ്ധന്മാരോടുംകൂടെ ഗ്രഹിക്കുവാനും പരിജ്ഞാനത്തെ കവിയുന്ന ക്രിസ്തുവിന്‍ സ്‌നേഹത്തെ അറിയുവാനും പ്രാപ്തരാകുകയും' ചെയ്യണമെന്ന് പൗലൊസ് പ്രാര്‍ത്ഥിക്കുന്നു. അവര്‍ 'ദൈവത്തിന്റെ എല്ലാ നിറവിനോളം നിറഞ്ഞുവരുകയും വേണം' എന്നും അവന്‍ പ്രാര്‍ത്ഥിക്കുന്നു (വാ. 18-19).
ഇന്നും, നമുക്കു ഗ്രഹിക്കാന്‍ കഴിയുന്നതിനപ്പുറമായ അനന്തമായ സ്‌നേഹത്തിന്റെ ഉറവിടമായ ഒരു ദൈവത്തെ അനുഭവിച്ചറിയാനും അവന്റെ നന്മയാല്‍ കുതിര്‍ക്കപ്പെടുവാനും പൂരിതമാകുവാനും സമ്പൂര്‍ണ്ണ തൃപ്തി പ്രാപിക്കാനും നമ്മെ ക്ഷണിക്കുകയാണ്. നമ്മുടെ ഹൃദയങ്ങളെ നിറയ്ക്കാന്‍ കഴിയുന്ന ഒരേയൊരുവനുമായുള്ള ബന്ധത്തില്‍ നമ്മെത്തന്നെ ഏല്പിക്കുവാനും സന്തോഷിക്കുവാനും ആഹ്ലാദഭരിതരാകുവാനും സ്‌നേഹത്തിലും അര്‍ത്ഥപൂര്‍ണ്ണമായും സോദ്ദേശ്യപരമായും ജീവിക്കുവാനും നമുക്കു കഴിയും.

നാം ആരാണോ അത്
എന്റെ ഭാവി ഭാര്യയെ എന്റെ കുടുംബാംഗങ്ങളെ കാണിക്കാന്‍ കൊണ്ടുപോയ സമയം ഞാന്‍ ഒരിക്കലും മറക്കുകയില്ല. കണ്ണില്‍ കുസൃതിത്തിളക്കവുമായി എന്റെ മൂത്ത രണ്ടു സഹോദരിമാര്‍ അവളോടു ചോദിച്ചു, 'വാസ്തവത്തില്‍ എന്താണ് ഈ മനുഷ്യനില്‍ നീ കാണുന്നത്?' അവള്‍ പുഞ്ചിരിക്കുകയും ദൈവകൃപയാല്‍ അവള്‍ സ്നേഹിച്ച പുരുഷനായി ഞാന്‍ വളര്‍ച്ച പ്രാപിക്കുമെന്ന് അവര്‍ക്ക് ഉറപ്പ് കൊടുക്കുകയും ചെയ്തു.
ആ ബുദ്ധിപൂര്‍വ്വമായ ഉത്തരം ഞാനിഷ്ടപ്പെട്ടു. കാരണം, ക്രിസ്തുവില്‍, കര്‍ത്താവ് നമ്മെ എങ്ങനെ നമ്മുടെ പൂര്‍വ്വകാലത്തിനപ്പുറമായി കാണുന്നു എന്ന് അത് വെളിപ്പെടുത്തുന്നു. പ്രവൃത്തികള്‍ 9 ല്‍ ദൈവം അന്ധത വരുത്തിയ സഭയുടെ…

വീണ്ടെടുപ്പിനൊരുങ്ങിയത്
ജര്‍മ്മനിയില്‍ പട്ടാളത്തിലായിരിക്കുമ്പോള്‍ ഞാന്‍ 1969 ഫോക്സ് വാഗന്റെ ഒരു ബ്രാന്‍ഡ് ന്യൂ ബീറ്റില്‍ വാങ്ങി. അതൊരു സുന്ദരന്‍ കാറായിരുന്നു. അതിന്റെ കടുംപച്ച പുറം ബ്രൗണ്‍ ലെതര്‍ ഉള്‍ഭാഗത്തോടു ഒത്തിണങ്ങിയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പല കാര്യങ്ങളും സംഭവിച്ചു, ഒരു അപകടത്തില്‍ അതിന്റെ റണ്ണിങ് ബോര്‍ഡും ഒരു വാതിലും തകര്‍ന്നു. കൂടുതല്‍ ഭാവനയോടെ ഞാന്‍ ചിന്തിച്ചു, 'എന്റെ ക്ലാസിക് കാര്‍ ഒരു യഥാസ്ഥാപനത്തിനു പറ്റിയ അവസ്ഥയിലാണ്.' കൂടുതല്‍ പണം മുടക്കിയാല്‍ എനിക്കതിനെ രക്ഷിച്ചെടുക്കാന്‍ കഴിയും. എന്നാല്‍ അതൊരിക്കലും സംഭവിച്ചില്ല.
പരിപൂര്‍ണ്ണമായ കാഴ്ചയും പരിധിയില്ലാത്ത സ്രോതസ്സുകള്‍ക്കും ഉടമയായ…

എല്ലാം വെറുതെ
ഹെറോയിന്‍ ആസക്തി ദുഃഖകരമാവിധം ദുരന്തപൂര്‍ണ്ണമാണ്. ഉപയോഗിക്കുന്നവര്‍ക്ക് സഹനശക്തി കൂടുന്നതിനാല്‍ ഉത്തേജനം നിലനിര്‍ത്താന്‍ ഉയര്‍ന്ന ഡോസ് വേണ്ടിവരുന്നു. താമസിയാതെ അവരുപയോഗിക്കുന്ന ഉയര്‍ന്ന ഡോസ് അവരെ കൊല്ലാന്‍ ശേഷിയുള്ളതായി മാറുന്നു. ഉയര്‍ന്ന ബാച്ചിന്റെ ഉപയോഗം നിമിത്തം ഒരാള്‍ മരിച്ചു എന്ന് ആസക്തിക്കടിമപ്പെട്ട ഒരുവന്‍ കേള്‍ക്കുമ്പോള്‍, ആദ്യമുണ്ടാകുന്ന പ്രതികരണം ഭയമില്ല മറിച്ച് 'എവിടെ എനിക്കത് കിട്ടും?' എന്നാണ്.
ഈ കുത്തനെയുള്ള ഇറക്കത്തെക്കുറിച്ച് സി.എസ്. ലൂയിസ് തന്റെ 'സ്‌ക്രൂടേപ്പ് ലെറ്റേഴ്‌സില്‍' മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രലോഭന കലയെക്കുറിച്ച് ഒരു പിശാച് നല്‍കുന്ന വിശദീകരണം തന്റെ ഭാവനയില്‍ അദ്ദേഹം വിവരിക്കുന്നു. അല്പം സുഖത്തിലാരംഭിക്കുക…