ഓരോ കഥയും അവന്റെ നാമം മന്ത്രിക്കുന്നു
ഞാന്‍ കുട്ടികള്‍ക്കുള്ള സചിത്ര ബൈബിള്‍ തുടര്‍ന്ന് എന്റെ കൊച്ചുമകനെ വായിച്ചു കേള്‍പ്പിക്കാന്‍ തുടങ്ങി. ദൈവത്തിന്റെ സ്നേഹത്തെയും കരുതലിനെയും കുറിച്ചുള്ള കഥകളില്‍ ഞങ്ങള്‍ പെട്ടെന്ന് തന്നെ വശീകരിക്കപ്പെട്ടു. ആ ഭാഗം അടയാളപ്പെടുത്തിയ ശേഷം ഞാന്‍ പുസ്തകം അടച്ച് തലക്കെട്ട് ഒന്നുകൂടെ വായിച്ചു: 'യേശുവിന്റെ കഥാപുസ്തക ബൈബിള്‍: ഓരോ കഥയും അവന്റെ നാമം മന്ത്രിക്കുന്നു.'
ഓരോ കഥയും അവന്റെ നാമം മന്ത്രിക്കുന്നു. ഓരോ കഥയും.
സത്യസന്ധമായി പറഞ്ഞാല്‍, ബൈബിള്‍ ചിലപ്പോള്‍, പ്രത്യേകിച്ച് പഴയ നിയമം, മനസ്സിലാക്കാന്‍ പ്രയാസമാണ്. ദൈവത്തെ അറിയാത്ത ആളുകള്‍ എന്തുകൊണ്ടാണ് ദൈവജനത്തിന്മേല്‍ വിജയം നേടുന്നത്?…


സമാധാനം എങ്ങനെ കണ്ടെത്തും?
'സമാധാനത്തെക്കുറിച്ചുള്ള നിന്റെ ചിന്തയെന്താണ്?' ഞങ്ങള്‍ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ സുഹൃത്ത് എന്നോട് ചോദിച്ചു. 'സമാധാനം?' ചിന്താക്കുഴപ്പത്തിലായ ഞാന്‍ ചോദിച്ചു. 'എനിക്കുറപ്പില്ല - എന്തുകൊണ്ടാണ് നീ ചോദിച്ചത്?'
'സഭാരാധനയില്‍ വെച്ച് നീ കാലുകള്‍ ചലിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ നീ എന്തിനെക്കുറിച്ചോ അസ്വസ്ഥയാണെന്ന് എനിക്ക് തോന്നി. തന്നെ സ്നേഹിക്കുന്നവര്‍ക്ക് ദൈവം നല്‍കുന്ന സമാധാനത്തെക്കുറിച്ചു നീ ചിന്തിച്ചിട്ടുണ്ടോ?' അവള്‍ പറഞ്ഞു.
ചില വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ആ ദിവസം, എന്റെ സ്നേഹിതയുടെ ചോദ്യം എന്നെ ഒരല്പം മുറിവേല്‍പ്പിച്ചു എങ്കിലും അതെന്റെ യാത്രയുടെ തുടക്കമായിരുന്നു. എങ്ങനെയാണ് ദൈവത്തിന്റെ ജനം പ്രതിസന്ധിയുടെ നടുവിലും ഈ ക്ഷേമത്തിന്റെയും സമാധാനത്തിന്റെയും…


നിങ്ങള്‍ക്കിപ്പോള്‍ വിശക്കുന്നുണ്ടോ?
താന്‍ ചെയേണ്ടതെന്തന്നു തോമസ് അറിഞ്ഞിരുന്നു. ഇന്ത്യയിലെ ഒരു ദരിദ്ര കുടുംബത്തില്‍ ജനിക്കുകയും അമേരിക്കന്‍ ദമ്പതികളാല്‍ ദത്തെടുക്കപ്പെടുകയും ചെയ്ത ശേഷം ഇന്ത്യയിലേക്ക് നടത്തിയ യാത്രയില്‍ തന്റെ ജന്മനാട്ടിലെ കുട്ടികളുടെ ആവശ്യങ്ങള്‍ക്ക് അദ്ദേഹം സാക്ഷിയായി. താന്‍ സഹായിക്കേണ്ടതുണ്ടെന്ന് അദ്ദേഹം അറിഞ്ഞു. യു.എസിലേക്കു മടങ്ങിപ്പോയി വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച് ധാരാളം പണമുണ്ടാക്കി ഭാവിയില്‍ മടങ്ങിവരാനുള്ള പദ്ധതി അവന്‍ തയ്യാറാക്കി.
തുടര്‍ന്ന്, യാക്കോബ് 2:14-13ല്‍ 'ഒരുത്തന്‍ തനിക്ക് വിശ്വാസം ഉണ്ട് എന്ന് പറയുകയും പ്രവൃത്തികള്‍ ഇല്ലാതിരിക്കുകയും ചെയ്താല്‍ ഉപകാരം എന്ത്?' എന്ന ഭാഗം വായിച്ചതിനു ശേഷം, തന്റെ സ്വദേശത്തെ ഒരു കൊച്ചുപെണ്‍കുട്ടി തന്റെ മാതാവിനോട് നിലവിളിക്കുന്നത് തോമസ് കേട്ടു, 'മമ്മീ എനിക്ക് ഇപ്പോള്‍ വിശക്കുന്നു.' താന്‍ കഠിനമായി വിശന്ന തന്റെ ബാല്യകാലം അവനോര്‍മ്മ വന്നു - ഭക്ഷണത്തിനായി ചവറ്റുകുട്ടയില്‍ പരതിയത്. സഹായിക്കാന്‍ വര്‍ഷങ്ങളോളം കാത്തിരിക്കാനാവില്ലെന്നു തോമസ് മനസ്സിലാക്കി. 'ഞാന്‍ ഇപ്പോള്‍ തന്നേ ആരംഭിക്കും!' തോമസ് തീരുമാനിച്ചു.
അവന്‍ ആരംഭിച്ച അനാഥാലയത്തില്‍ വയറു നിറയെ ഭക്ഷണം കഴിക്കുന്ന, നന്നായി പരിപാലിക്കപ്പെടുന്ന അമ്പതു കുട്ടികളുണ്ട്. അവര്‍ യേശുവിനെക്കുറിച്ചു പഠിക്കയും വിദ്യാഭ്യാസം ചെയ്യുകയും ചെയ്യുന്നു - അതിനെല്ലാം കാരണം ദൈവം തന്നോട് ചെയ്യണമെന്ന് പറഞ്ഞ കാര്യം ഒരു മനുഷ്യന്‍ മാറ്റി വയ്ക്കാതിരുന്നു എന്നതാണ്.
യാക്കോബിന്റെ സന്ദേശം നമുക്കും ബാധകമാണ്. യേശുവിലുള്ള വിശ്വാസം നമുക്ക് വലിയ പദവികള്‍ നല്‍കുന്നു - അവനുമായുള്ള ബന്ധം, സമൃദ്ധമായ ജീവിതം, ഒരു ഭാവി പ്രത്യാശ. എന്നാല്‍ ആവിശ്യത്തിലിരിക്കുന്നവരുടെയടുത്തേക്ക് നാം ചെന്ന് അവരെ സഹായിക്കുന്നില്ലെങ്കില്‍ അതുകൊണ്ട് ആര്‍ക്ക്, എന്താണ് പ്രയോജനം? 'എനിക്കിപ്പോള്‍ വിശക്കുന്നു'
എന്ന നിലവിളി നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ?
പുതിയ കണ്ണാടിയിലൂടെ
'ഒരു മരത്തിലേക്ക് നോക്കി അവ്യക്തമായ ഒരു പച്ചപ്പ് കാണുന്നതിനേക്കാള്‍ ഓരോ ഒറ്റയൊറ്റ ഇലയും കാണുന്നത് തീര്‍ച്ചയായും അതിശയകരമായിരിക്കും'' എന്റെ ഡാഡി പറഞ്ഞു. അത് നന്നായിരിക്കും എന്നു പറയാന്‍ എനിക്ക് കഴിഞ്ഞില്ല. അന്നെനിക്കു പതിനെട്ടു വയസ്സായിരുന്നു. കണ്ണട ധരിക്കാനുള്ള എന്റെ പുതിയ ആവശ്യത്തെ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല എങ്കിലും ഞാന്‍ കാര്യങ്ങളെ കണ്ട രീതിയെ അത് വ്യത്യാസപ്പെടുത്തി - അവ്യക്തതയെ അത് മനോഹരമാക്കി!
തിരുവചനം വായിക്കുമ്പോള്‍, കണ്ണടയില്ലാതെ വൃക്ഷങ്ങളെ നോക്കിയിരിക്കുന്നതുപോലെയാണ് ചില പുസ്തകങ്ങളെ ഞാന്‍ കാണുന്നത്. അതില്‍ കാണാന്‍ എന്തെങ്കിലും ഉള്ളതായി തോന്നിയില്ല. എങ്കിലും വിശദാംശങ്ങളില്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ മുഷിപ്പനായി തോന്നിയിരുന്ന വേദഭാഗങ്ങള്‍ സൗന്ദര്യം വെളിപ്പെടുത്തി.
പുറപ്പാട് പുസ്തകം വായിച്ചുകൊണ്ടിരുന്നപ്പോള്‍ ഇതെനിക്കു സംഭവിച്ചു. സമാഗമന കൂടാരം - യിസ്രായേല്‍ മക്കളുടെ ഇടയിലുള്ള അവന്റെ താല്‍ക്കാലിക നിവാസം - നിര്‍മ്മിക്കുന്നതിനുള്ള ദൈവത്തിന്റെ നിര്‍ദ്ദേശങ്ങള്‍ മുഷിപ്പന്‍ വിശദശാംശങ്ങളുടെ മങ്ങലായി തോന്നും. എന്നാല്‍ നിലവിളക്കിന്റെ പണി സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന 25-ാം അദ്ധ്യായത്തിന്റെ അവസാന ഭാഗത്ത് ഞാന്‍ നിര്‍ത്തി. അത്, അതിന്റെ ചുവടും ശാഖകളും മുട്ടും ചവണകളും കരിന്തിരി പാത്രങ്ങളും പൂക്കളും 'തങ്കം കൊണ്ട്' അടിപ്പു പണിയായിരിക്കേണം (വാ.31). അതിന്റെ കപ്പുകള്‍ 'ബദാം പൂ പോലെ' ആയിരിക്കേണം (വാ. 34).
ബദാം വൃക്ഷം ഹൃദയഹാരിയാണ്. അതെ പ്രകൃതി ഭംഗിയെ ദൈവം തന്റെ സമാഗമന കൂടാരത്തിലേക്കു സന്നിവേശിപ്പിച്ചു!
പൗലൊസ് എഴുതി, 'അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങള്‍ ലോകസൃഷ്ടിമുതല്‍ അവന്റെ പ്രവൃത്തികളാല്‍ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു' (റോമjd] 1:20). ദൈവത്തിന്റെ മനോഹാരിത കാണുന്നതിന് ചിലപ്പോള്‍ നാം സൃഷ്ടിയിലേക്കു നോക്കണം, ഒപ്പം ബൈബിളിലെ രസകരമല്ലെന്നു തോന്നുന്ന ഭാഗങ്ങളിലേക്ക് ഒരു പുതിയ കണ്ണാടിയിലൂടെ നോക്കണം.
സ്രാവുകള്‍ കടിക്കാതിരിക്കുമ്പോള്‍
എന്റെ മക്കള്‍ ആവേശഭരിതരായിരുന്നുവെങ്കിലും ഞാന്‍ അസ്വസ്ഥനായിരുന്നു. ഒരു അവധിക്കാലത്ത്, ഞങ്ങള്‍ ഒരു അക്വേറിയം സന്ദര്‍ശിച്ചു. അവിടെ പ്രത്യേക ടാങ്കില്‍ സൂക്ഷിച്ചിരുന്ന ചെറിയ സ്രാവുകളെ ആളുകള്‍ക്ക് ഓമനിക്കാന്‍ കഴിയുമായിരുന്നു. ഈ ജീവികള്‍ എപ്പോഴെങ്കിലും വിരലില്‍ കടിച്ചിട്ടുണ്ടോയെന്ന് അവിടെ കണ്ട സൂക്ഷിപ്പുകാരിയോട് ഞാന്‍ ചോദിച്ചു, അവള്‍ വിശദീകരിച്ചത്, സ്രാവുകള്‍ക്ക് കുറച്ചു മുമ്പാണ് ഭക്ഷണം നല്‍കിയത്. പിന്നീട് അധികം ഭക്ഷണം നല്‍കി. അവയ്ക്ക് വിശപ്പില്ലാത്തതിനാല്‍ അവ കടിക്കുകയില്ല.
സ്രാവിനെ ഓമനിക്കുന്നതിനെക്കുറിച്ചു ഞാന്‍ പഠിച്ച കാര്യം സദൃശവാക്യങ്ങള്‍ അനുസരിച്ച് അര്‍ത്ഥവത്തായിരുന്നു: 'തിന്നു തൃപ്തനായവന്‍ തേന്‍കട്ടയും ചവിട്ടിക്കളയുന്നു; വിശപ്പുള്ളവനോ കയ്പ്പുളളതൊക്കെയും മധുരം' (സദൃശവാക്യങ്ങള്‍ 27:7). വിശപ്പ് - ആ ഉള്ളിലെ ശൂന്യതാബോധം - തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ നമ്മുടെ വിവേചനാ ശക്തിയെ ബലഹീനമാക്കും. വയറു നിറയ്ക്കുന്ന എന്തിനും വേണ്ടി വഴിപ്പെടുന്നതില്‍ കുഴപ്പമില്ല എന്ന് അത് നമ്മെ ബോധ്യപ്പെടുത്തും - അത് മറ്റൊരുവന്റെ ഒരു ഭാഗം കടിച്ചെടുക്കുന്നതായാല്‍ പോലും.
നമ്മുടെ വിശപ്പിന്റെ കാരുണ്യത്തില്‍ ജീവിക്കുന്ന ജീവിതത്തിനപ്പുറമായി ചിലത് ദൈവം നമ്മില്‍ നിന്നു പ്രതീക്ഷിക്കുന്നു. ക്രിസ്തുവിന്റെ സ്‌നേഹത്താല്‍ നാം നിറയപ്പെടണമെന്ന് അവനാഗ്രഹിക്കുന്നു. അങ്ങനെ നാം ചെയ്യുന്നതെല്ലാം അവന്‍ നല്‍കുന്ന സമാധാനത്തില്‍ നിന്നും സ്ഥിരതയില്‍ നിന്നും ഒഴുകുന്നതായിരിക്കണമെന്നവന്‍ ആഗ്രഹിക്കുന്നു. നാം നിരുപാധികം സ്‌നേഹിക്കപ്പെടുന്നു എന്ന നിരന്തരമായ അവബോധം നമുക്ക് ആത്മവിശ്വാസം നല്‍കുന്നു. ജീവിതത്തിലെ 'മധുരമുള്ള' കാര്യങ്ങളെ - നേട്ടങ്ങള്‍, വസ്തുവകകള്‍, ബന്ധങ്ങള്‍ - പരിഗണിക്കുമ്പോള്‍ ശ്രദ്ധയോടെ തിരഞ്ഞെടുക്കുന്നവരാകാന്‍ അത് നമ്മെ പ്രാപ്തരാക്കുന്നു.
യേശുവുമായുള്ള ബന്ധം മാത്രമേ യഥാര്‍ത്ഥ സംതൃപ്തി നല്‍കുകയുള്ളൂ. നമുക്ക് വേണ്ടിയും മറ്റുള്ളവര്‍ക്ക് വേണ്ടിയും 'ദൈവത്തിന്റെ എല്ലാ നിറവിനോളം നിറഞ്ഞു വരികയും' (എഫെസ്യര്‍ 3:19) ചെയ്യേണ്ടതിന് നമുക്ക് വേണ്ടിയുള്ള അവന്റെ അളവറ്റ സ്‌നേഹം നമുക്ക് മുറകെപ്പിടിക്കാം.
ദൈവ കല്പിത വ്യതിചലനങ്ങള്‍
'ഇല്ല' അല്ലെങ്കില്‍ 'ഇപ്പോള്‍ ഇല്ല' എന്നു കേള്‍ക്കുന്നത് നമുക്ക് ബുദ്ധിമുട്ടാണ്, പ്രത്യേകിച്ചും മറ്റുള്ളവരെ സേവിക്കാന്‍ ഒരു വാതില്‍ ദൈവം തുറന്നിരിക്കുന്നു എന്നു നാം മനസ്സിലാക്കുന്ന സമയത്ത്. എന്റെ ശുശ്രൂഷയുടെ ആദ്യ നാളുകളില്‍, എന്റെ കഴിവുകളും നൈപുണ്യങ്ങളും ആ സഭയുടെ ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്നു എന്നെനിക്ക് തോന്നിയ രണ്ട് അവസരങ്ങള്‍ എന്റെ മുമ്പില്‍ വന്നു, എങ്കിലും രണ്ടു വാതിലുകളും ക്രമേണ അടഞ്ഞു. ആ രണ്ടു ഇച്ഛാഭംഗങ്ങള്‍ക്ക് ശേഷം മറ്റൊരു പദവി വരികയും ഞാന്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ആ ശുശ്രൂഷാവിളിയെ തുടര്‍ന്നുണ്ടായത് എന്റെ ജീവിതത്തെ സ്പര്‍ശിച്ച പതിമൂന്ന് വര്‍ഷത്തെ ഇടയ ശുശ്രൂഷ ആയിരുന്നു.
അപ്പൊ. പ്രവൃത്തികള്‍ 16-ാം അധ്യായത്തില്‍ പൗലൊസിനെയും കൂട്ടാളികളെയും രണ്ടു പ്രാവശ്യം ദൈവം വഴി തിരിച്ചുവിട്ടു. ആദ്യം, 'അവര്‍ ആസ്യയില്‍ വചനം പ്രസംഗിക്കരുതെന്ന് പരിശുദ്ധാത്മാവ് വിലക്കി' (വാ. 6). തുടര്‍ന്ന്, 'മുസ്യയില്‍ എത്തി ബിഥുന്യെക്കു പോകുവാന്‍ ശ്രമിച്ചു, യേശുവിന്റെ ആത്മാവോ അവരെ സമ്മതിച്ചില്ല' (വാ.7). തന്റെ വേലയ്ക്കും വേലക്കാര്‍ക്കും വേണ്ടി ഉത്തമമായ മറ്റ് പദ്ധതികള്‍ ദൈവത്തിന്റെ പക്കലുണ്ടായിരുന്നുവെന്ന കാര്യം അവര്‍ക്കറിയില്ലായിരുന്നു. മുന്‍ പദ്ധതികളോടുള്ള ദൈവത്തിന്റെ വിസമ്മതം അവനെ ശ്രവിക്കുവാനും അവന്റെ നടത്തിപ്പിന് ആത്മവിശ്വാസത്തോടെ കീഴ്‌പ്പെടുവാനും ഉള്ള സ്ഥിതിയില്‍ അവരെ എത്തിച്ചു (വാ. 9-10).
വേദനാജനകമായ നഷ്ടമെന്ന് നാം തുടക്കത്തില്‍ ചിന്തിച്ച ഒരു കാര്യത്തെച്ചൊല്ലി ദുഃഖിക്കാത്തവര്‍ നമ്മിലാരുണ്ട്? പ്രതീക്ഷിച്ച ജോലി ലഭിക്കാതിരുന്നപ്പോള്‍, ശുശ്രൂഷാ അവസരം സാക്ഷാത്കരിക്കപ്പെടാതിരുന്നപ്പോള്‍, ഒരു സ്ഥലംമാറ്റം വഴിമാറിപ്പോയപ്പോള്‍, മുറിവേറ്റതായി നമുക്കനുഭവപ്പെട്ടു. അത്തരം കാര്യങ്ങള്‍ ആ സമയം ഭരമേറിയതായിരുന്നെങ്കിലും ആ വഴിമാറിപ്പോകലുകള്‍ നാം ആയിരിക്കണമെന്ന് അവനാഗ്രഹിച്ച ഇടത്ത് നമ്മെ എത്തിക്കാന്‍ കൃപയോടെ ദൈവം ഉപയോഗിച്ച വഴി തിരിച്ചുവിടലുകളായിരുന്നുവെന്നു കാലം തെളിയിച്ചിട്ടുണ്ട് എന്നതില്‍ നാം നന്ദിയുള്ളവരാണ്.