Category  |  odb

ചെവികൾ നൽകപ്പെട്ടിരിക്കുന്നത് കേൾക്കുവാനാണ്

ഡയാന ക്രൂഗർ എന്ന നടിയ്ക്ക് പേരും പ്രശസ്തിയും ലഭിക്കുമായിരുന്ന ഒരു കഥാപാത്രം, നൽകപ്പെട്ടു. ഭർത്താവും മകനും നഷ്ടപ്പെട്ട യൌവ്വനക്കാരിയായ ഒരു ഭാര്യയായും അമ്മയായും അഭിനയിക്കുവാൻ, ആ കഥാപാത്രം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തന്‍റെ വ്യക്തിപരമായ ജീവിതത്തിൽ, താൻ അത്രയും വലിയ ഒരു നഷ്ടം ഒരിക്കലും അനുഭവിച്ചിട്ടില്ലായിരുന്നു. വിശ്വസനീയമായ രീതിയിൽ അത് ചെയ്യുവാൻ കഴിയുമോ എന്ന് അവൾക്ക് ഉറപ്പില്ലായിരുന്നു. എങ്കിലും അവൾ ആ കഥാപാത്രത്തെ സ്വീകരിച്ചു. അതിനു തയ്യാറെടുക്കേണ്ടതിനായി, ഇപ്രകാരം അതിദുഃഖത്തിലൂടെ കടന്നു പോകുന്നവരെ സഹായിക്കുന്ന സമ്മേളനങ്ങളിൽ അവൾ പങ്കെടുക്കുവാൻ ആരംഭിച്ചു.

ആരംഭത്തിൽ, ഇത്തരത്തിലുള്ള ആളുകൾ തങ്ങളുടെ അനുഭവ കഥകൾ പങ്കുവെയ്ക്കുമ്പോൾ അവൾ തന്‍റെ ചിന്തകളും അഭിപ്രായങ്ങളും പ്രകടിപ്പിക്കുമായിരുന്നു. നമ്മളിൽ ഭൂരിപക്ഷം ആളുകളേയും പോലെ അവളും സഹായസന്നദ്ധയായിരുന്നു. എന്നാൽ, ക്രമേണ അവൾ തന്‍റെ സംഭാഷണം നിർത്തി അവരെ ശ്രവിക്കുവാനാരംഭിച്ചു. അപ്പോൾ മാത്രമാണ് അവരുടെ അവസ്ഥകളിലൂടെ യഥാർത്ഥമായി സഞ്ചരിക്കുവാൻ, അവൾ പഠിച്ചത്. തന്‍റെ ചെവികൾ വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്തിയപ്പോഴാണ് അവൾക്ക് ആ തിരിച്ചറിവുണ്ടായത്.

 യിരെമ്യാവിന്, ജനങ്ങൾക്കെതിരെയുണ്ടായിരുന്ന ആക്ഷേപവും ഇതു തന്നെ ആയിരുന്നു; അവർ “കർത്താവിന്‍റെ  വചനം” കേൾക്കുവാൻ തങ്ങളുടെ “ചെവികൾ” ഉപയോഗിക്കുന്നത് നിരസിച്ചു. പ്രവാചകൻ അവരെ “മൂഢൻമാരും ബുദ്ധിഹീനരുമായ ജനമേ”, എന്നു വിളിക്കുന്നതിൽ കൃത്രിമലാളിത്യം കാട്ടിയില്ല (യിരെമ്യാവു 5:21). സ്നേഹത്തിന്‍റെ വാക്കുകൾ പറഞ്ഞും, നിർദ്ദേശങ്ങൾ നല്കിയും, പ്രോത്സാഹിപ്പിച്ചും, മുന്നറിയിപ്പുകൾ നൽകിയും  ദൈവം എല്ലായ്പ്പോഴും നമ്മുടെ ജീവിതങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഞാനും നിങ്ങളും കാര്യങ്ങൾ ഗ്രഹിക്കുകയും പക്വതയാർജ്ജിക്കുകയും വേണം എന്നതാണ് പിതാവിന്‍റെ ആഗ്രഹം. അതിനു വേണ്ടി ‘ചെവികൾ’ പോലെയുള്ള ഉപാധികൾ നമുക്കോരോരുത്തർക്കും നൽകപ്പെട്ടിരിക്കുന്നു. എന്നാൽ, നമ്മുടെ പിതാവിന്‍റെ ഇഷ്ടങ്ങളെ അറിയുവാൻ നാം അവയെ വേണ്ടവിധം ഉപയോഗിക്കുമോ? അപ്പോഴുള്ള യഥാർത്ഥ ചോദ്യം ഇതാണ്, നമ്മുടെ പിതാവിന്‍റെ ഹൃദയം ശ്രവിക്കുന്നതിനായി നാം അവയെ ഉപയോഗിക്കുമോ?

പുനഃസ്ഥാപിച്ചു

മോർമൊൺ ചീവീടുകളുടെ 2003-ലെ ഉപദ്രവം,  25 ദശലക്ഷം ഡോളറിലധികം മൂല്യമുള്ള ധാന്യവിളകൾ നഷ്ടപ്പെടുവാൻ കാരണമായിത്തീർന്നു. ആളുകൾക്ക് ചീവീടിനെ ചവിട്ടാതെ ഒരു ചുവടു പോലും മുമ്പോട്ടു പോകുന്നത് അസാദ്ധ്യമാകും വിധം എണ്ണത്തിൽ വളരെ പെരുകിയാണ് ചീവീടുകൾ കടന്നു വന്നത്. ഉട്ടാ മുൻഗാമികളുടെ ധാന്യവിളകളെ 1848 ൽ ആക്രമിച്ച, വെട്ടുക്കിളിക്കു സമാനമായ ഈ ചീവീടുകൾക്ക് രണ്ടോ മൂന്നോ ഇഞ്ച് നീളം മാത്രമാണ് ഉള്ളതെങ്കിലും, തങ്ങളുടെ ജീവകാലത്തിനുള്ളിൽ അമ്പരപ്പിക്കും വിധം 38 പൌണ്ട് സസ്യപദാർത്ഥങ്ങൾ തിന്നു തീർക്കുവാൻ സാധിക്കും. കർഷകരുടെ ഉപജീവനമാർഗ്ഗത്തിലും ഒരു സംസ്ഥാനത്തിന്‍റെയോ അല്ലെങ്കിൽ രാജ്യത്തിന്‍റെയോ സമ്പദ് വ്യവസ്ഥയിലും ഈ ബാധയിലൂടെ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ വിനാശകരമായിരിക്കും.

 യഹൂദാ ജനതയുടെ ഒന്നടങ്കമുള്ള അനുസരണക്കേടിന്‍റെ ഫലമായി ദേശവ്യാപകമായി ഉണ്ടായ, സമാനമായ ഒരു ഷഡ്പദാക്രമണത്തെക്കുറിച്ച് പഴയനിയമപ്രവാചകനായ യോവേൽ വിവരിക്കുന്നുണ്ട്. മുൻ തലമുറകൾ ഒരിക്കലും ദർശിച്ചിട്ടില്ലാത്ത തരത്തിലുള്ള, വെട്ടുക്കിളികളുടെ ആക്രമണം (ചില വേദപണ്ഡിതരുടെ മനസിൽ, ഇത് ആലങ്കാരികമായി ഒരു വിദേശ സൈന്യത്തെ സൂചിപ്പിക്കുന്നു) അദ്ദേഹം മുൻകൂട്ടി പ്രസ്താവിച്ചു (യോവേൽ 1:2). വെട്ടുക്കിളികൾ തങ്ങളുടെ മാർഗ്ഗമദ്ധ്യേയുള്ളതെല്ലാം പാഴാക്കി, ജനങ്ങളെ ക്ഷാമത്തിലേക്കും ദാരിദ്ര്യത്തിലേക്കും നയിക്കുമായിരുന്നു. എന്നിരുന്നാലും, ജനം തങ്ങളുടെ പാപവഴികളെ ഉപേക്ഷിച്ച് പാപക്ഷമയ്ക്കായി അപേക്ഷിക്കുകയാണെങ്കിൽ, “വെട്ടുക്കിളി തിന്നുകളഞ്ഞ സംവത്സരങ്ങൾക്കു പകരമായുള്ളത്” യഹോവ അവർക്കു നൽകും, എന്ന് യോവേൽ പറയുന്നു (2:25).

 യഹൂദായുടെ പാഠത്തിൽനിന്ന് നമുക്കും പഠിക്കുവാൻ കഴിയും: ദൈവം നമുക്കുവേണ്ടി കരുതിവെച്ചിരിക്കുന്ന, ഫലപുഷ്ടിയുള്ളതും സുഗന്ധമുള്ളതുമായ ജീവിതത്തെ, ഷഡ്പദസമാനമായ നമ്മുടെ പിഴവുകൾ കാർന്നു തിന്നുന്നു. നാം ദൈവത്തിലേയ്ക്കു തിരിയുകയും, നമ്മുടെ മുൻഇഷ്ടങ്ങളെ മാറ്റിവെയ്ക്കുകയും ചെയ്യുമ്പോൾ, അവൻ നമ്മുടെ നിന്ദയെ അകറ്റി, ക്രിസ്തുവിൽ സമൃദ്ധമായ ഒരു ജീവിതം പുനഃസ്ഥാപിക്കുമെന്ന്, വാഗ്ദത്തം ചെയ്തിരിക്കുന്നു.

അഗാധമായ സ്നേഹം

തങ്ങളുടെ പ്രഥമസംഗമത്തിൽ എഡ്വിൻ സ്റ്റാൻട്ടൻ, അമേരിക്കൻ പ്രസിഡന്‍റ് എബ്രഹാം ലിങ്കനെ വ്യക്തിപരമായും തൊഴിൽപരമായും അധിക്ഷേപിക്കുകയും "ദൂരവ്യാപക അധികാരമുള്ള ജീവി" എന്ന് പരാമർശിക്കുകയും ചെയ്തു. എന്നാൽ ലിങ്കൺ, സ്റ്റാൻട്ടന്‍റെ കഴിവുകളെ പ്രശംസിക്കുകയും, അദ്ദേഹത്തോട് ക്ഷമിക്കുവാൻ തീരുമാനിക്കുകയും, തഥനന്തരം, സ്റ്റാൻട്ടനെ ആഭ്യന്തരയുദ്ധക്കാലയളവിൽ മന്ത്രിസഭയിലെ ഒരു സുപ്രധാന പദവിയിൽ നിയമിക്കുകയും ചെയ്തു. സ്റ്റാൻറൺ പിന്നീട് ലിങ്കണനെ ഒരു സുഹൃത്തിനെപ്പോലെ സ്നേഹിക്കുന്ന തലത്തിലേയ്ക്കുയർന്നു. ഫോഡിന്‍റെ തിയേറ്ററിൽ വെച്ച് പ്രസിഡന്‍റ് വെടിയേറ്റു കിടന്ന രാത്രിയിൽ "ഇപ്പോൾ അവൻ യുഗങ്ങൾക്കുള്ളവനാണ്" എന്ന് പറഞ്ഞ് രാത്രിമുഴുവനും ലിങ്കന്‍റെ കിടക്കയ്ക്കരികിൽ നിന്നത് സ്റ്റാൻറൺ ആയിരുന്നു.

 

അനുരഞ്ജനം ഹൃദ്യമായ ഒരു വസ്തുതയാണ്. അപ്പൊസ്തലനായ പത്രോസ് യേശുവിന്‍റെ അനുഗാമികളെ ഇപ്രകാരം ഓർമ്മിപ്പിച്ചു. "സകലത്തിനും മുമ്പേ തമ്മിൽ ഉറ്റ സ്നേഹം ഉള്ളവരായിരിപ്പിൻ. സ്നേഹം പാപങ്ങളുടെ ബഹുത്വത്തെ മറെക്കുന്നു." (1 പത്രൊസ് 4: 8). തന്‍റെ ക്രിസ്തു നിരാകരണവും (ലൂക്കോസ് 22:54-62) യേശു, ക്രൂശിലൂടെ അദ്ദേഹത്തിന് (നമുക്ക്) വാഗ്ദാനം ചെയ്ത പാപക്ഷമയും താൻ വിചിന്തനം ചെയ്തിരുന്നുവോ എന്ന് എന്നിൽ അത്ഭുതം ഉളവാക്കുന്നതാണ് പത്രോസിന്‍റെ വാക്കുകൾ.

 

ക്രൂശിലെ തന്‍റെ മരണത്തിലൂടെ യേശു പ്രകടമാക്കിയ അഗാധമായ സ്നേഹം നമ്മുടെ പാപങ്ങളുടെ കടത്തിൽ നിന്ന് നമ്മെ സ്വതന്ത്രരാക്കുകയും ദൈവീക അനുരഞ്ജനത്തിനുള്ള നമ്മുടെ വഴി തുറക്കുകയും ചെയ്യുന്നു (കൊലൊസ്സിയർ 1:19-20). സ്വശക്തിയിൽ നമുക്ക് ക്ഷമിക്കുവാൻ സാധ്യമല്ലെന്നുള്ള ബോധ്യത്തിൽ, നമ്മെ സഹായിക്കുവാൻ അവിടുത്തോട് നാം അപേക്ഷിക്കുമ്പോൾ,  ദൈവീക ക്ഷമ; മറ്റുള്ളവരോടു ക്ഷമിക്കുവാൻ നമ്മെ പ്രാപ്തരാക്കുന്നു. നമ്മുടെ രക്ഷകൻ മറ്റുള്ളവരെ സ്നേഹിക്കുന്നതിനാൽ നാം അവരെ സ്നേഹിക്കുകയും അവിടുന്ന് നമ്മോട് ക്ഷമിച്ചതിനാൽ നാം ക്ഷമിക്കുകയും ചെയ്യുമ്പോൾ ദൈവം നമ്മുടെ പൂർവ്വകാല അനുഭവങ്ങളിൽ നിന്ന് നമ്മെ സ്വതന്ത്രരാക്കുകയും കൃപയുടെ മനോഹരമായ നവതലങ്ങളിലേക്ക് അവിടുത്തോടൊപ്പം നമ്മെ മുന്നിലേയ്ക്കു നടത്തുകയും ചെയ്യുന്നു.

പുത്ര സ്വീകാരം

ഭവനരഹിതരായ കുട്ടികൾക്കുവേണ്ടി ഒരു മനുഷ്യസ്നേഹി ഒരു അനാഥാലയം നിർമ്മിച്ചപ്പോൾ എനിയ്ക്ക് സന്താഷമായി. അയാൾ അധികമായി കൊടുക്കുകയും അവരിൽ ഒരു കുട്ടിയെ ദത്തെടുക്കുകയും ചെയ്തപ്പോൾ ഞാൻ പുളകംകൊണ്ടു. പല അനാഥരും ഒരു സാക്ഷാൽ രക്ഷാധികാരിയെ കിട്ടിയതിൽ ആഹ്ലാദചിത്തരായി. എന്നാൽ പണം മുടക്കിയാളിന് കേവലം എന്നെ സഹായിക്കുക മാത്രമല്ല എന്നെ ആവശ്യവും ഉണ്ടെന്നു ഞാൻ മനസ്സിലാക്കണമായിരുന്നു. അതു എപ്രകാരം ആയിരിയ്ക്കണം?

 നിങ്ങൾ ഒരു ദൈവപൈതലാണെങ്കിൽ നിങ്ങൾക്ക് നേരത്തെതന്നെ അറിയാം, എന്തുകൊണ്ടെന്നാൽ, നിങ്ങൾക്ക് ഇത് സംഭവിച്ചിട്ടുള്ളതാണ്. ദൈവം, “നാം നശിച്ചുപോകാതെ നിത്യജീവൻ പ്രാപിയ്ക്കുവാനായി” മാത്രം നമ്മെ സ്നേഹിച്ചു തന്റെ പുത്രനെ അയച്ചതുകൊണ്ട് നാം പരിഭവിയ്ക്കുന്നില്ല. (യോഹന്നാൻ 3:16). ഒരുപക്ഷെ നമുക്ക് ഇതു മതിയായിരിയ്ക്കാം. എന്നാൽ ദൈവത്തിന് അങ്ങനെയല്ല. താൻ “തന്റെ പുത്രനെ അയച്ചത്… നമ്മെ വീണ്ടെടുക്കുവാനാകുന്നു”, അതുകൊണ്ട് അതിൽതന്നെ അവസാനിയ്ക്കുന്നില്ല, എന്നാൽ “നാം പുത്രത്വം പ്രാപിക്കേണ്ടതിനുതന്നെ” (ഗലാത്യർ 4:4–5).

 അപ്പൊസ്തലനായ പൌലൊസ് നമ്മെ സംബോധന ചെയ്യുന്നത് “മക്കൾ” എന്നാകുന്നു, എന്തുകൊണ്ടെന്നാൽ പൗലോസിന്റെ ദിവസത്തിൽ മക്കൾ തങ്ങളുടെ സമ്പത്ത് അവകാശമാക്കുന്നത് സാധാരണമായിരുന്നു. തന്റെ വിഷയം എന്നത്, ഇപ്പോൾ യേശുവിൽ വിശ്വസിക്കുന്ന ഓരോരുത്തനും സ്ത്രീ ആയാലും പുരുഷനായാലും, പിതൃദ്രവ്യത്തിന്റെ തുല്യമായ അവകാശത്തോടുകൂടെ ദൈവത്തിന്റെ “മക്കൾ” ആയി തീരുന്നു (വാക്യം 7).

 ദൈവം ആഗ്രഹിച്ചത് നിങ്ങളെ രക്ഷിക്കുവാൻ മാത്രമായിരുന്നില്ല. തനിയ്ക്ക് നിങ്ങളെ ആവശ്യമുണ്ട്. അവിടുന്നു നിങ്ങളെ തന്റെ കുടുംബത്തിലേക്ക് ദത്തെടുത്ത് തന്റെ നാമം നിങ്ങൾക്ക് തരികയും (വെളിപ്പാട് 3:12), അഭിമാനപൂർവ്വം നിങ്ങളെ തന്റെ “മകനെന്ന്” വിളിക്കുകയും ചെയ്യുന്നു. നിങ്ങൾ മറ്റുള്ളവരാൽ സ്നേഹിയ്ക്കപ്പെടുവാനോ വലിയ പ്രാധാന്യമുള്ളവനായോ കാണപ്പെടാൻ സാദ്ധ്യതയില്ലായിരിയ്ക്കാം. എന്നാൽ നിങ്ങൾ ദൈവത്താൽ വെറുതെ അനുഗ്രഹിയ്ക്കപ്പെട്ടതല്ല. നിങ്ങൾ ദൈവ പൈതലാകുന്നു. നിങ്ങളുടെ പിതാവ് നിങ്ങളെ സ്നേഹിയ്ക്കുന്നു.

കടൽക്കളകൾ ഉൾപ്പെടുന്ന സസ്യവിഭാഗം

“എന്താകുന്നു ഡയടോം അഥവാ ആൽഗ?” ഞാൻ എന്റെ സ്നേഹിതയോട് ചോദിച്ചു. ഞാൻ അവളുടെ തോളിൽ ചാരിക്കൊണ്ട്, അവൾ സൂക്ഷ്മ ദർശിനിയിലൂടെ എടുത്ത ചിത്രങ്ങൾ അവളുടെ സെൽഫോണിൽ കാണുകയായിരുന്നു. “ഓ, ഇത് ആൽഗ പോലെയിരിയ്ക്കുന്നുവെങ്കിലും, കാണ്മാൻ ബുദ്ധിമുട്ടാകുന്നു. ചിലപ്പോൾ നിങ്ങൾക്ക് ഒരു തുള്ളി എണ്ണ ലെൻസിലിടുകയോ അവയെ കാണ്മാൻ അവ നിർജ്ജീവമാക്കുകയോ ചെയ്യേണ്ടതായിരിക്കുന്നു” അവൾ വിവരിച്ചു. അവൾ ചിത്രങ്ങൾ മറിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ അത്ഭുതപ്പെട്ട് ഇരുന്നു. ദൈവം ജീവനിൽ സങ്കീർണമായ വിവരങ്ങളെ വച്ചതിനെ, നമുക്ക് സൂക്ഷ്മ ദർശിനിയിലൂടെ മാത്രം കാണാം എന്നതിനെ എനിയ്ക്ക് ചിന്തിക്കാനാവാതെ പോയി.

 ദൈവത്തിന്റെ സൃഷ്ടിയും പ്രവൃത്തികളും അനന്തമാകുന്നു. ഇയ്യോബിന്റെ പുസ്തകത്തിൽ, ഇയ്യോബിന്റെ സ്നേഹിതന്മാരിൽ ഒരുവനായ എലീഹൂ, ഇയ്യോബ് തന്റെ നഷ്ടങ്ങളിലൂടെ ക്ലേശിക്കുമ്പോൾ, ഇതു ചൂണ്ടിക്കാട്ടുന്നു. എലീഹൂ തന്റെ സ്നേഹിതനെ ആഹ്വാനം ചെയ്യുന്നത്, “ഇയ്യോബേ, ഇതു ശ്രദ്ധിച്ചുകൊൾക; മിണ്ടാതിരുന്നു ദൈവത്തിന്റെ അത്ഭുതങ്ങളെ ചിന്തിച്ചുകൊൾക. ദൈവം അവയ്ക്കു കല്പന കൊടുക്കുന്നതും തന്റെ മേഘത്തിലെ മിന്നൽ പ്രകാശിപ്പിക്കുന്നതും എങ്ങനെ എന്നു നീ അറിയുന്നുവോ? മേഘങ്ങളുടെ ആക്കത്തൂക്കവും ജ്ഞാനസമ്പൂർണനായവന്റെ അത്ഭുതങ്ങളും നീ അറിയുന്നുവോ?” (ഇയ്യോബ് 37:14–16). നാം, മനുഷ്യരെന്ന നിലയിൽ, ദൈവത്തിന്റെയും തന്റെ സൃഷ്ടിയുടെയും സങ്കീർണത മനസ്സിലാക്കിത്തുടങ്ങുവാൻ സാധിച്ചിട്ടില്ല.

സൃഷ്ടിയുടെ നാം കാണാത്ത ഭാഗങ്ങൾ പോലും ദൈവത്തിന്റെ മഹത്വവും ശക്തിയും പ്രതിഫലിപ്പിക്കുന്നു. തന്റെ മഹത്വം നമ്മെ വലയം ചെയ്യുന്നു. നാം കടന്നുപോകുന്ന സാഹചര്യം എന്തുതന്നെ ആയിരുന്നാലും, നമുക്ക് കാണാനോ മനസ്സലാക്കുവാനോ സാധിയ്ക്കുന്നില്ലെങ്കിലും ദൈവം പ്രവൃത്തിച്ചുകൊണ്ടിരിക്കുന്നു. ഇന്നു നമുക്ക് തന്നെ സ്തുതിക്കാം, എന്തുകൊണ്ടെന്നാൽ “അവൻ ആരാഞ്ഞുകൂടാത്ത വൻകാര്യങ്ങളും അസംഖ്യമായ അത്ഭുതങ്ങളും ചെയ്യുന്നു” (ഇയ്യോബ് 5:9).

ആകാശങ്ങളെ കീറുക

സമീപകാലത്ത് ഒരു സംഭാഷണത്തിൽ, എന്റെ ഒരു സ്നേഹിത ദൈവത്തിലുള്ള തന്റെ വിശ്വാസം ഉപേക്ഷിച്ചുവെന്ന് എന്നോട് പറഞ്ഞു, എങ്ങനെയാണ് ഒരിയ്ക്കലും പ്രവൃത്തിച്ചുകാണാത്ത ഒരു ദൈവത്തിൽ ഞാൻ വിശ്വസിയ്ക്കുക?  എന്ന പരിചിതമായ ഒരു പരാതി ഞാൻ കേട്ടു. ഒരു സന്ദർഭത്തിലോ മറ്റൊന്നിലോ, നാം കലാപത്തെക്കുറിച്ച് വാർത്തകളിൽ വായിച്ചുകൊണ്ടിരിക്കുമ്പോഴും നമ്മുടെതന്നെ ഹൃദയം തകർക്കുന്ന അവസ്ഥയിലും, മനക്കരുത്ത് തകർക്കുന്ന ഈ ചോദ്യങ്ങൾ നമ്മുടെ മുമ്പിൽ പ്രത്യക്ഷപ്പെടും. നാം എല്ലാവരും ആഗ്രഹിക്കുന്നതുപോലെ, തനിയ്ക്കുവേണ്ടി ദൈവം പ്രവൃത്തിക്കണമെന്ന ഗൌരമായ ആവശ്യം എന്റെ സ്നേഹിതയുടെ തീവ്രദുഃഖം വെളിപ്പെടുത്തുന്നു.

 യിസ്രായേലിന് ഈ യുദ്ധഭൂമി നല്ലതുപോലെ അറിയാമായിരുന്നു. ബാബിലോണ്യ സാമ്രാജ്യം യിസ്രായേലിനെ ഇരുമ്പ് മുഷ്ടികൊണ്ടും യെരുശലേമിനെ തീയില്ലാതെ പുകയുന്നതും, ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടത്തിന്റെ അവശിഷ്ടംപോലെയും ആക്കി മുക്കിക്കളഞ്ഞു. ജനത്തിന്റെ കടുത്ത സംശയത്തിലേയ്ക്ക് പ്രവാചകനായ യെശയ്യാവ് വാക്കുകളിടുന്നു: നമ്മെ വിടുവിക്കേണ്ടുന്ന ദൈവം എവിടെ?  (യെശയ്യാവ് 63:11–15). എങ്കിലും കൃത്യമായി ഈ സ്ഥലത്ത്, യെശയ്യാവ് വ്യക്തമായി ഒരു പ്രാർത്ഥനയർപ്പിക്കുന്നു: ദൈവമേ, ആകാശം കീറി ഇറങ്ങി വരേണമേ” (64:1). യെശയ്യാവിന്റെ അമർഷവും വിഷമവും ദൈവത്തിൽനിന്നും വ്യതിചലിപ്പിയ്കാൻ അനുവദിക്കാതെ, തന്നെ അന്വേഷിക്കുവാനും കൂടുതൽ അടുക്കുവാനുമായിരുന്നു ഉതകിയത്.

 നമ്മുടെ സംശയങ്ങളും ബുദ്ധിമുട്ടുകളും അസാധാരണമായ ദാനമാണ് വാഗ്ദാനം നല്കുന്നത്: നാം എത്രമാത്രം വിജയസാദ്ധ്യതയില്ലാത്തവരാണെന്നും, ദൈവത്തിന്റെ സാമീപ്യം എത്രമാത്രം ആവശ്യമാണെന്നുമാണ് വെളിപ്പെടുത്തുന്നത്. സവിശേഷവും അസംഭവ്യവുമായ ചരിത്രം നാം ഇപ്പോൾ കാണുന്നു. യേശുവിൽ, ദൈവം ആകാശങ്ങൾ കീറി നമ്മിലേക്ക് ഇറങ്ങിവന്നു. നമ്മെ തന്റെ സ്നേഹത്തിൽ നിമജ്ഞനം ചെയ്യുവാൻ, ക്രിസ്തു തന്റെ കീറിയതും നുറുങ്ങിയതുമായ ശരീരത്തെ പരിത്യാഗം ചെയ്തു. യേശുവിൽ, ദൈവം വളരെ സമീപസ്ഥനാകുന്നു.

മാനസീകാവസ്ഥയെ തിരുത്തുന്നയാൾ

ഞാൻ എന്റെ പ്രതിവാര തീവണ്ടി സവാരിയ്ക്കായി കാത്തിരിയ്ക്കുമ്പോൾ, സവാരിചെയ്യുന്നവർ തീവണ്ടിയിൽ കയറുവാൻ നിരനിരയായി നിൽക്കുന്നതുപോലെ നിഷേധാർത്ഥകമായ ചിന്തകൾ എന്റെ മനസ്സിൽ തള്ളിക്കയറി – കടങ്ങളുടെ സമ്മർദ്ദം, എന്നെക്കുറിച്ച് പറഞ്ഞിട്ടുള്ള നിർദ്ദയമായ അഭിപ്രായപ്രകടനങ്ങൾ, ഒരു കുടുംബാംഗത്തോട് സമീപകാലത്ത് കാണിച്ച അനീതിയോടുള്ള നിസ്സഹായത പോലുള്ളത്. ആ സമയത്ത് തീവണ്ടി വന്നു, ഞാൻ ഒരു വല്ലാത്ത അവസ്ഥയിലുമായി.

 തീവണ്ടിയിലിരുന്നപ്പോൾ, മറ്റൊരു ചിന്ത മനസ്സിൽ വന്നു: ദൈവത്തിന് എന്റെ വിലാപങ്ങളുടെ ഒരു കുറിപ്പെഴുതുക. എന്റെ പരാതികൾ ദിനസരിക്കുറിപ്പുകളിൽ കുടഞ്ഞിട്ടു കഴിഞ്ഞയുടനെ, ഞാൻ എന്റെ ഫോൺ വലിച്ചെടുക്കുകയും എന്റെ ശേഖരത്തിലുള്ള ക്രിസ്തീയ സ്തുതി ഗീതങ്ങൾ കേൾക്കുകയും ചെയ്തു. ഞാൻ അറിയുന്നതിന് മുമ്പേ, എന്റെ എല്ലാ മോശമായ മാനസ്സീക അവസ്ഥകളും പൂർണ്ണമായി മാറിപ്പോയി.

 94-ം സങ്കീർത്തനത്തിന്റെ രചയിതാവ് വച്ചിരിയ്ക്കുന്ന മാതൃകയാണ് ഞാൻ പിന്തുടരുന്നതെന്ന് എനിയ്ക്ക് അല്പമേ അറിയാമായിരുന്നുള്ളു. സങ്കീർത്തനക്കാരൻ ആദ്യം തന്റെ പരാതികൾ കുടഞ്ഞിട്ടു: “ഭൂമിയുടെ ന്യായാധിപതിയേ എഴുന്നേൽക്കേണമേ; ഡംഭികൾക്ക് നീ പ്രതികാരം ചെയ്യേണമേ. …ദുഷ്ക്കർമികളുടെ നേരെ ആർ എനിക്കുവേണ്ടി എതിർത്തു നില്ക്കും?” (സങ്കീർത്തനം 94:2, 16.) താൻ ദൈവത്തോട് സംസാരിച്ചപ്പോൾ വിധവമാരോടും അനാഥരോടും ചെയ്ത അനീതിയോ മറ്റെന്തെങ്കിലുമോ പറയാതിരുന്നില്ല. ഒരിയ്ക്കൽ താൻ ദൈവത്തോടു വിലപിച്ചത്, സങ്കീർത്തനം അതിനെ സ്തുതിയായിട്ട് പരിവർത്തനം വരുത്തി: “എങ്കിലും യഹോവ എനിക്ക് ഗോപുരവും എന്റെ ശരണശൈലമായ എന്റെ ദൈവവും ആകുന്നു.” (വാക്യം 22).

 ദൈവം നമ്മെ നമ്മുടെ വിലാപങ്ങളുമായി തന്റെയടുക്കൽ ചെല്ലുവാൻ നമ്മെ ക്ഷണിക്കുന്നു. അവിടുന്നു നമ്മുടെ ഭയവും, വിഷാദവും, നിസ്സഹായതയും സ്തുതിയായി മാറ്റും.

ജനതകളുടെ ഇടയിൽ നീതിമാന്മാർ

യിസ്രായേലിലെ യാദ് വാശെമിലുള്ള കൂട്ടക്കുരുതിയുടെ പ്രദർശാനാലയത്തിൽ യഹൂദന്മാരുടെ കൂട്ടക്കുരുതിയിൽ അവരെ രക്ഷിപ്പാനുള്ള ശ്രമത്തിനിടയിൽ തങ്ങളുടെ ജീവനെ പ്രാണത്യാഗംചെയ്യേണ്ടതായിവന്ന സ്ത്രീകളെയും പുരുഷന്മാരെയും ആദരിയ്ക്കുവാനായുള്ള “ജനതകളുടെ ഇടയിൽ നീതിമാന്മാർ” എന്ന ഉദ്യാനത്തിൽ ഞാനും എന്റെ ഭർത്താവും പോയി. സ്മാരകത്തിലേയ്ക്ക് നോക്കിക്കൊണ്ടിരുന്നപ്പോൾ, നെതർലാൻഡിൽനിന്നും വന്ന ഒരു കൂട്ടരെ സന്ധിച്ചു. ഒരു സ്ത്രീ വന്നിരിയ്ക്കുന്നത് തന്റെ മുത്തച്ഛന്മാരുടെ പേരുകൾ വലിയ ലോഹഫലകത്തിൽ ആലേഖനം ചെയ്തിരിയ്ക്കുന്നത് കാണാനായിരുന്നു. ആകാംക്ഷാപൂർവം, അവരുടെ കുടുംബചരിത്രത്തെക്കുറിച്ച് ഞങ്ങൾ ചോദിച്ചു.

ഒരു പ്രതിരോധ ശൃംഖലയിൽ അംഗങ്ങളാണവർ, സ്ത്രീയുടെ മുത്തച്ഛന്മാരായ റവ. പിയെറ്ററും അഡ്രിയാന മുള്ളെറും രണ്ടുവയസ്സുള്ള കുട്ടി (1943–1945) യെ എടുത്തു തങ്ങളുടെ എട്ടുമക്കളിൽ ഏറ്റവും ഇളയവനാക്കി.

 കഥയാൽ പ്രേരിതരായി, ഞങ്ങൾ ചോദിച്ചു, “ആ കുട്ടി അതിജീവിച്ചുവോ? എന്ന്” ആ കൂട്ടത്തിലുള്ള ഒരു മാന്യനായ വൃദ്ധൻ മുമ്പോട്ടുവന്നിട്ട്, “ഞാനാകുന്നു ആ ആൺകുട്ടി!” എന്ന് പ്രസ്താവിച്ചു.

 അനേകർ യഹൂദന്മാർക്കുവേണ്ടി ധൈര്യസമേധം നിലകൊള്ളുന്നത് എന്നെ എസ്ഥേർ രാജ്ഞിയെ ഓർമ്മിപ്പിച്ചു. രാജ്ഞി ഒരുപക്ഷെ ചിന്തിച്ചിരിയ്ക്കാം തനിയ്ക്ക് അഹശ്വേരോശ് രാജാവിന്റെ യഹൂദന്മാരെ ഉന്മൂലനം ചെയ്യുവാനുള്ള ഏകദേശം ക്രി.മു. 350-ലെ കല്പനയിൽനിന്നു രക്ഷപെടാമെന്ന്, എന്തുകൊണ്ടെന്നാൽ താൻ ഏതു

ഗോത്രക്കാരിയാണെന്നുള്ളത് അവർ മറച്ചുവച്ചിരുന്നു. എന്തുതന്നെയായിരുന്നാലും അവൾ പ്രവൃത്തിക്കാൻ ഉറച്ചു – തന്റെ ജീവന് ഭീഷണിയുണ്ടായിരുന്നിട്ടും – തന്റെ വല്യപ്പന്റെ മകൻ തന്നോട് യാചനാ സ്വരത്തിൽ, തന്റെ പൈതൃകത്തെക്കുറിച്ച് മൌനം പാലിക്കരുത്, എന്തുകൊണ്ടെന്നാൽ “ഇങ്ങനെയുള്ളൊരു കാലത്തിനായിട്ടാകുന്നു” നീ ഈ പദവിയ്ക്ക് വന്നിരിക്കുന്നത് (എസ്ഥേർ 4:14).

 നാം ഒരിയ്ക്കലും ഇത്തരത്തിലുള്ള നാടകീയമായ തീരുമാനങ്ങളെടുക്കാൻ ആരും നമ്മോട് ആവശ്യപ്പെടാറില്ല. എന്തുതന്നെയായിരുന്നാലും നാമും അനീതിക്കെതിരെ ശബ്ദമുയർത്തേണ്ടതായി വരികയോ നിശ്ശബ്ദമായിരിയ്ക്കുകയോ ചെയ്യേണ്ടതായ - ബുദ്ധിമുട്ടിലായവരെ സഹായിക്കുയോ മാറിനിൽക്കുന്നതോ ആയ സാഹചര്യത്തെ അഭിമുഖീകരിക്കേണ്ടതായി വരും. ദൈവം നമുക്ക് അതിനായി ധൈര്യം നല്കട്ടെ.

ശീതാധിക്യത്താലുണ്ടാകുന്ന ശരീരവീക്കത്തിൽനിന്നും വിടുതൽ

ശീതകാലത്തിലെ ഒരു ദിവസം, എന്റെ മക്കൾ തെന്നുവണ്ടിയിൽ പോകുവാൻ ചോദിച്ചു. താപനില ഏകദേശം പൂജ്യം ആയിരുന്നു. മഞ്ഞുപാളികൾ ഞങ്ങളുടെ ജാലകങ്ങൾവരെ ഉയർന്നു. ഞാൻ കഴിഞ്ഞു എന്ന് വിചാരിക്കുകയും ശരിയെന്ന് പറയുകയും, എന്നാൽ അവരോട് യാത്രയ്ക്കൊരുങ്ങാനും, ഒന്നിച്ച് നിൽക്കുവാനും പതിനഞ്ച് നിമിഷങ്ങൾക്ക് ശേഷം അകത്തുവരുവാനും പറഞ്ഞു.

 സ്നേഹത്തിൽനിന്നും ഞാൻ ആ ചട്ടങ്ങൾ ഉണ്ടാക്കിയതുകൊണ്ട് എന്റെ മക്കൾ ശീതാധിക്യത്താലുണ്ടാകുന്ന ശരീരവീക്കമേശാതെ സ്വതന്ത്രമായി കളിച്ചു. ഞാൻ ചിന്തിക്കുന്നു 119-ം സങ്കീർത്തനത്തിന്റെ രചയിതാവ് വിപരീതം എന്നു തോന്നിക്കുന്ന രണ്ടു വാക്യങ്ങൾ രചിക്കുമ്പോൾ ദൈവത്തിനുണ്ടായിരുന്ന ഉദ്ദേശത്തെ അംഗീകരിക്കുകയായിരുന്നു: “ഞാൻ നിന്റെ ന്യായപ്രമാണം ഇടവിടാതെ എന്നേക്കും പ്രമാണിക്കു” മെന്നും “നിന്റെ പ്രമാണങ്ങളെ ആരായുന്നതുകൊണ്ട് ഞാൻ വിശാലതയിൽ നടക്കു”മെന്നും (വാക്യം 44–45). എങ്ങനെയാകുന്നു സങ്കീർത്തനക്കാരൻ സ്വാതന്ത്ര്യത്തെ ആത്മികമായ പ്രമാണം അനുസരിക്കുന്ന ജീവിതത്തോട് ബന്ധപെടുത്തുന്നതെന്നും കാണാം.

 ദൈവത്തിന്റെ ജ്ഞാനോപദേശങ്ങളെ പ്രമാണിയ്ക്കുമ്പോൾ, പിന്നീട്‍ നമുക്ക് ഒഴിവാക്കാമായിരുന്നു എന്ന് ആഗ്രഹിയ്ക്കാവുന്ന തിരഞ്ഞെടുപ്പിന്റെ പരിണിത ഫലങ്ങളിൽനിന്നും രക്ഷപെടുവാൻ അത് നമ്മെ അനുവദിയ്ക്കുന്നു. അകൃത്യഭാരമോ വേദനയോകൂടാതെ നമുക്ക് സ്വതന്ത്രമായി നമ്മുടെ ജീവിതത്തെ ആസ്വാദ്യകരമാക്കാം. ദൈവം നാം ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളാൽ നമ്മെ നിയന്ത്രിക്കുവാൻ ആഗ്രഹിക്കുന്നില്ല; ഉപരിയായി, തന്റെ മാർഗ്ഗനിർദ്ദേശക രേഖകളാൽ അവിടുന്ന് നമ്മെ സ്നേഹിയ്ക്കുന്നുവെന്ന് കാണിക്കുന്നു.

 എന്റെ മക്കൾ തെന്നുവണ്ടിയോടിച്ചുകൊണ്ടിരുന്നപ്പോൾ, കുന്നിനടിവാരത്തിൽ നിയന്ത്രണംവിടുന്നത് ഞാൻ ശ്രദ്ധിച്ചു. അവരുടെ ചിരിയുടെ ശബ്ദത്തിലും അവരുടെ ഇളംചുവപ്പ് നിറമുള്ള കവിളുകളുടെ കാഴ്ചയും കണ്ട് ഞാൻ ചിരിച്ചു. ഞാൻ അവർക്ക് അനുവദിച്ചിരുന്ന അതിരുകളിൽ അവർ സ്വതന്ത്രരായിരുന്നു. ഈ നിർബന്ധിത വിരോധാഭാസം ദൈവവുമായുള്ള നമ്മുടെ ബന്ധത്തിലും സന്നിഹിതമാണ് – ഇത് നമ്മെ സങ്കീർത്തനക്കാരനോടുകൂടെ, “നിന്റെ കല്പനകളുടെ പാതയിൽ എന്നെ നടത്തേണമേ; ഞാൻ അതിൽ ഇഷ്ടപ്പെടുന്നുവല്ലോ” (വാക്യം 35) എന്ന് പറയുവാൻ പ്രേരിപ്പിയ്ക്കുന്നു.

ദൃശ്യം പകർത്തൽ

പ്രഥമ ആഫ്രിക്ക – അമേരിക്കക്കാരനായ അമേരിക്കയുടെ രാഷ്ടപതിയുടെ ഉൽഘാടനം ഛായാഗ്രഹകൻ വിദൂരദർശിനിയ്ക്കുവേണ്ടി പകർത്തിക്കൊണ്ടിരുന്നപ്പോൾ, ചരിത്ര സംഭവത്തിന് സക്ഷ്യംവഹിയ്ക്കാൻ കൂടിവന്ന ഏകദേശം രണ്ട് ദശലക്ഷം വരുന്ന അതിബൃഹത്തായ ആളുകളുടെ പരിദർശനം ഛായാഗ്രഹണി പ്രദർശിപ്പിച്ചു. സി ബി എസ് വാർത്താ ലേഖകൻ ബോബ് ഷെയിഫെർ അഭിപ്രായപ്പെട്ടത്, “ഈ പ്രദർശനത്തിലെ താരം ദൃശ്യം പകർത്തലാണ്” എന്ന്. മറ്റൊന്നിനും സാദ്ധ്യമാകുമായിരുന്നില്ല ലിങ്കൺ സ്മാരകം മുതൽ ക്യാപ്പിറ്റോൾ വരെ തിങ്ങിനിറഞ്ഞിരുന്ന പുരുഷാരത്തെ പിടിച്ചെടുക്കുവാൻ.

 തിരുവെഴുത്ത് യേശുവിലുള്ള വിശ്വാസത്തിലൂടെ ഐക്യമത്യപ്പെട്ട നമുക്ക് അല്പംകൂടി വലിയ പുരുഷാരത്തിന്റെ ഒരു ക്ഷണദർശനം നല്കുന്നു: “നിങ്ങളോ അന്ധകാരത്തിൽനിന്നു തന്റെ അത്ഭുത പ്രകാശത്തിലേയ്ക്ക് നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തെരഞ്ഞെടുക്കപ്പെട്ട ഒരു ജാതി (1 പത്രൊസ് 2:9) എന്നത്.

ഇത് ഒരു വിശേഷാവകാശമുള്ള കുറച്ചാളുകളുടെ ചിത്രമല്ല, മറിച്ച് “സർവ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ളവരെ വിലയ്ക്ക് വാങ്ങപ്പെട്ടവരുടേതാകുന്നു” (വെളിപ്പാട് 5:9). ഇന്ന് നാം ഭൂഗോളം മുഴുവനും ചിതറിപ്പാർക്കുകയും യേശുവിനോടുള്ള ഭക്തികൊണ്ട് അനേകർ ഒറ്റപ്പെടുകയും ക്ലേശിക്കുകയും ചെയ്യുന്നു. എന്നാൽ ദൈവവചനത്തിന്റെ കുഴൽക്കണ്ണാടിച്ചില്ലിലൂടെയുള്ള ദൃശ്യ പകർപ്പിൽ നമ്മെ വീണ്ടെടുത്ത് തന്റെ സ്വന്തമാക്കിയ ഒരുവനെ ബഹുമാനിയ്ക്കുവാൻ ഒരുമിച്ചു നിൽക്കുന്നവരായ നമ്മുടെ സഹോദരന്മാരെയും സഹോദരിമാരെയും നമുക്കു കാണാം.

നമുക്ക് നമ്മെ അന്ധകാരത്തിൽനിന്ന് അത്ഭുതപ്രകാശത്തിലേക്ക് കൊണ്ടുവന്നവനെ സ്തുതിയ്ക്കുന്നതിന് ഒന്നിച്ചു കൂടാം!