നിനക്കായ് സൃഷ്ടിച്ച കരം
തന്റെ സ്വദേശമായ ടെക്സസ്സിലെ മത്സരങ്ങൾ വിജയിച്ചിരുന്ന നൈപുണ്യമുള്ള ഒരു തുന്നൽക്കാരിയായിരുന്നു, എന്റെ മുത്തശ്ശി. എന്റെ ജീവിതകാലത്തുടനീളം, അവർ ഉത്തമ സന്ദർഭങ്ങൾ ആഘോഷിച്ചിരുന്നുത് കൈതുന്നൽ സമ്മാനം കൊണ്ടായിരുന്നു. എന്റെ ഹൈസ്കൂൾ ഗ്രാഡുവേഷന് ഒരു ബർഗണ്ടി മോഹിർ സ്വെറ്റർ. എന്റെ വിവാഹത്തിന് ഒരു നീലരത്നനിറമുള്ള മെത്ത.
"നിനക്കു വേണ്ടി മുന്ന ഉണ്ടാക്കിയത്", എന്ന തൊങ്ങലോടു കൂടി അവരുടെ കൈയ്യൊപ്പ് പതിഞ്ഞ പാരമ്പര്യത്തിന്റെ കരകൌശലവസ്തുക്കൾ ഞാൻ ഒരു മൂലയിൽ മടക്കി വച്ചിരുന്നു. ചിത്രത്തയ്യലുള്ള ഓരോ വാക്കിലും എന്നോടുള്ള എന്റെ മുത്തശ്ശിയുടെ സ്നേഹം ഞാൻ തിരിച്ചറിഞ്ഞിരുന്നു, അതിനോടൊപ്പം എന്റെ ഭാവിയെക്കുറിച്ചുള്ള അവരുടെ വിശ്വാസത്തിന്റെ ശക്തമായ പ്രസ്താവനയും ഞാൻ അറിഞ്ഞു.
തങ്ങളുടെ ഈ ലോകത്തിലെ ഉദ്ദേശത്തെക്കുറിച്ച് എഴുതുമ്പോൾ, പൗലൊസ് എഫേസ്യരോട് വർണ്ണിക്കുന്നത്, "നാം അവന്റെ കൈപ്പണിയായി സൽപ്രവർത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു," എന്നാണ് (2:10). ഇവിടെ "കൈപ്പണി" എന്നത് ഒരു കലയുടെ സൃഷ്ടിയെ അല്ലെങ്കിൽ ഒരു പ്രധാനസൃഷ്ടിയെ സൂചിപ്പിക്കുന്നു. പൌലോസ് തുടർന്നു വിശദീകരിക്കുന്നത്, ദൈവത്തിന്റെ ഈ ലോകത്തിലെ മഹിമയ്ക്കായ്, അവന്റെ കൈപ്പണിയായി നമ്മെ സൃഷ്ടിക്കുന്നത്, നമ്മുടെ കൈപ്പണിയായ് നല്ല പ്രവൃത്തികൾ – അഥവാ യേശുവുമായ് പുനഃസ്ഥാപിക്കപ്പെടുന്ന നമ്മുടെ ബന്ധത്തിന്റെ പ്രതീകങ്ങൾ - സൃഷ്ടിക്കപ്പെടുന്നതിനാണ്. നമ്മുടെ നല്ല പ്രവൃത്തികൾകൊണ്ട് നമുക്ക് ഒരുനാളും രക്ഷിക്കപ്പെടുവാൻ സാദ്ധ്യമല്ല. എന്നാൽ ദൈവം തന്റെ ഉദ്ദേശ്യങ്ങൾക്കായി നമ്മെ കൈപ്പണി ചെയ്യുമ്പോൾ, തന്റെ മഹത്തായ സ്നേഹത്തിലേയ്ക്ക് മറ്റുള്ളവരെ കൊണ്ടുവരേണ്ടതിന് അവൻ നമ്മെ ഉപയോഗിക്കും.
സൂചിയുമായ് കുനിഞ്ഞിരുന്നാണ്, എന്റെ മുന്ന കൈപ്പണിയായി വസ്തുക്കൾ ഉണ്ടാക്കിയത്, അവർക്ക് എന്നോടുള്ള സ്നേഹവും എന്നെക്കുറിച്ച് ഈ ഭൂമിയിലുള്ള ഉദ്ദേശം ഞാൻ കണ്ടെത്തണമെന്ന അവരുടെ അത്യുത്സാഹവും എന്നെ അറിയിക്കേണ്ടതിനാണ്. ദൈവത്തിന്റെ വിരലുകൾ നമ്മുടെ അനുദിനവിശദാംശങ്ങൾ രൂപപ്പെടുത്തുകയിൽ, നാം നമുക്കായിത്തന്നേ അവനെ അനുഭവവേദ്യമാക്കുന്നതിനും അവന്റെ കൈപ്പണിയെ മറ്റുള്ളവർക്കു ദൃശ്യമാക്കുന്നതിനും ദൈവസ്നേഹവും ഉദ്ദേശ്യങ്ങളും നമ്മുടെ ഹൃദയങ്ങളിൽ, ദൈവം തുന്നിച്ചേർക്കുന്നു.
വിലാപത്തിൽ നിന്ന് ആരാധനയിലേയ്ക്ക്
2013-ൽ കിം സ്തനാർബുദത്തോട് പോരാട്ടം ആരംഭിച്ചു. അവളുടെ ചികിത്സയ്ക്കു ശേഷം നാലു ദിവസം കഴിഞ്ഞപ്പോൾ ഡോക്ടർമാർ അവൾക്ക് വർദ്ധിച്ചുവരുന്ന ശ്വാസകോശ രോഗമുണ്ടെന്ന് കണ്ടുപിടിക്കുകയും, മൂന്നു മുതൽ അഞ്ചു വർഷം വരെ ആയുസ്സുണ്ടാകുമെന്നും അറിയിച്ചു. ആദ്യവർഷം ദൈവമുമ്പാകെ വികാരങ്ങൾ പ്രകടിപ്പിച്ചപ്പോൾ അവൾ ദുഃഖിക്കുകയും വിതുമ്പി പ്രാർത്ഥിക്കുകയും ചെയ്തു. 2015-ൽ ഞാൻ കിമ്മിനെ കാണുമ്പോൾ, അവൾ തന്റെ അവസ്ഥയെ അവന്റെ മുമ്പിൽ സമർപ്പിക്കുകയും, സാംക്രമികമായ സന്തോഷവും സമാധാനവും പ്രസരിപ്പിക്കുകയും ചെയ്തു. ചില ദിവസങ്ങൾ വളരെ കഠിനമായിരുന്നുവെങ്കിലും, ദൈവം അവളുടെ ഹൃദയഭേദകമായ ദുരിതങ്ങളെ, അവൾ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കും വിധം, ആശാഭരിത-സ്തുതിയുടെ സുന്ദര സാക്ഷ്യമാക്കി രൂപാന്തരപ്പെടുത്തി.
നമ്മൾ ഭയാനക-സാഹചര്യങ്ങളിൽ ആയിരിക്കുമ്പോൾ പോലും, നമ്മുടെ വിലാപങ്ങളെ നൃത്തങ്ങളാക്കി മാറ്റുവാൻ ദൈവത്തിനു കഴിയും. അവന്റെ രോഗശാന്തി എല്ലായ്പ്പോഴും നാം പ്രത്യാശിച്ചതുപോലെയോ പ്രതീക്ഷിച്ചതുപോലെയോ അല്ലെങ്കിലും, ദൈവീക വഴികളിൽ നമുക്ക് പൂർണ്ണവിശ്വാസമുള്ളവർ ആയിരിക്കാം (സങ്കീർത്തനം 30:1-3). നമ്മുടെ പാത എത്ര കണ്ണീർ-കറ വീണതായാലും, അവനെ സ്തുതിക്കാൻ നമുക്ക് അസംഖ്യം കാരണങ്ങളുണ്ട് (വാക്യം 4). നമ്മുടെ ഉറപ്പുള്ള വിശ്വാസം അവൻ സംരക്ഷിക്കുന്നതാകയാൽ, നമുക്ക് ദൈവത്തിൽ സന്തോഷിക്കാം (വാക്യം 5-7). നമുക്ക് അവന്റെ കാരുണ്യത്തിനായ് കരഞ്ഞു വിലപിക്കാം, (വാക്യങ്ങൾ 8-10), വിലപിച്ച് ആരാധിക്കുന്ന അനേകരിൽ, അവൻ കൊണ്ടു വന്ന പ്രത്യാശയെ ആഘോഷിക്കാം. ദൈവത്തിനു മാത്രമേ നിരാശയുടെ വിലാപങ്ങളെ, സാഹചര്യങ്ങളിൽ അധിഷ്ഠിതമല്ലാത്ത ഊർജ്ജസ്വലമായ സന്തോഷത്തിലേയ്ക്ക് രൂപാന്തരപ്പെടുത്തുവാൻ കഴിയുകയുള്ളൂ (വാക്യങ്ങൾ 11-12).
കരുണാസമ്പന്നനായ ദൈവം നമ്മുടെ ദുഃഖത്തിൽ നമ്മെ ആശ്വസിപ്പിക്കുമ്പോൾത്തന്നെ, അവൻ നമ്മെ സമാധാനത്താൽ ആവരണം ചെയ്ത് മറ്റുള്ളവരോടും നമ്മോടും മനസ്സലിവ് വ്യാപിപ്പിക്കുവാൻ, നമ്മെ ശക്തീകരിക്കുന്നു. നമ്മുടെ സ്നേഹവാനും വിശ്വസ്തവുമായ കർത്താവ് നമ്മുടെ വിലാപത്തെ, ഹൃദയ-ഗഹനമായ ആശ്രയം, സ്തുതി, ആനന്ദ നൃത്തം എന്നിവയിലേയ്ക്കു നയിക്കുന്ന ആരാധനയായ് പരിണമിപ്പിയ്ക്കുന്നു.
മോമ്മയാൽ മുദ്രണം ചെയ്യപ്പെട്ട
അവളുടെ പേരിന് ദൈർഘ്യം ഉണ്ടായിരുന്നു, എന്നാൽ അവളുടെ ആയുസ്സിന്റെ ദൈർഘ്യം വളരെ കൂടുതൽ ആയിരുന്നു. മാഡെലിൻ ഹരിയറ്റ് ഓർ ജാക്സൺ വില്യംസിന് 101 വയസ്സുണ്ടായിരുന്നു, രണ്ടു ഭർത്താക്കന്മാരെക്കാൾ കൂടുതൽ ജീവിച്ചു. രണ്ടുപേരും പ്രസംഗകർ ആയിരുന്നു. മാഡെലിൻ എന്റെ മുത്തശ്ശിയായിരുന്നു, ഞങ്ങൾ അവരെ മോമ്മാ എന്നാണ് അറിഞ്ഞിരുന്നത്. എന്റെ സഹോദരങ്ങളും ഞാനും അവരെ നന്നായി അടുത്തറിഞ്ഞിരുന്നു; അവരുടെ രണ്ടാമത്തെ ഭർത്താവ് അവരെ മാറ്റി നിർത്തുന്നതുവരെ ഞങ്ങൾ അവരുടെ വീട്ടിൽ ജീവിച്ചു. അപ്പോൾ പോലും അവൾ ഞങ്ങൾക്ക് അമ്പതു മൈൽ ദൂരം അകലെയായിരുന്നു. ഞങ്ങളുടെ മുത്തശ്ശി ഒരു ഗീതം ആലപിക്കുന്ന, വേദപഠനം ഉരുവിടുന്ന, പിയാനോ വായിക്കുന്ന, ദൈവഭയമുള്ള വനിതയായിരുന്നു. ഞാനും എന്റെ സഹോദരങ്ങളും അവരുടെ വിശ്വാസത്താൽ ആണ് മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നത്.
2 തിമൊഥെയൊസ് 1:3-7 പ്രകാരം, തിമൊഥെയൊസിന്റെ ജീവിതത്തിൽ അവന്റെ മുത്തശ്ശി ലോവീസും അവന്റെ അമ്മ യൂനീക്കയും വലിയ സ്വാധീനം ഉണ്ടാക്കിയിട്ടുണ്ട്. അവരുടെ ജീവിതവും ഉപദേശവും തിരുവെഴുത്തുകളാകുന്ന മണ്ണിൽ വേരൂന്നിയതായിരുന്നു (വാക്യം 5; 2 തിമൊഥെയൊസ് 3:14-16) അവസാനം അവരുടെ വിശ്വാസം തിമൊഥെയൊസിന്റെ ഹൃദയത്തിൽ വിടരുവാനിടയായി. ദൈവവചനത്തിൽ അധിഷ്ഠിതമായ തന്റെ വളർച്ച, ദൈവവുമായുള്ള തന്റെ ബന്ധത്തിനു വേണ്ടിയുള്ള അടിത്തറ മാത്രമായിരുന്നില്ല, പ്രത്യുത കർത്താവിന്റെ വേലയിൽ പ്രയോജനപ്രദം ആയിരിക്കുന്നതിനും നിർണ്ണായകമായിരുന്നു (1:6-7).
ഇന്നും, തിമൊഥെയൊസിന്റെ കാലത്ത് എന്നതുപോലെ, ഭാവി തലമുറകളെ മുദ്രണം ചെയ്യുന്നതിന്, ദൈവം വിശ്വസ്തരായ സ്ത്രീകളെയും പുരുഷന്മാരെയും ഉപയോഗിക്കുന്നു. നമ്മുടെ പ്രാർത്ഥനകൾ, വാക്കുകൾ, പ്രവർത്തനങ്ങൾ, സേവനങ്ങൾ എന്നിവയെ നാം ജീവിച്ചിരിക്കുമ്പോൾ കർത്താവ് സുശക്തമായി പ്രയോജനപ്പെടുത്തും, അതിനു ശേഷം നാം കടന്നു പോയിക്കഴിയും. അത് കൊണ്ടാണ് ഞാനും എന്റെ സഹോദരങ്ങളും മോമ്മയിൽ നിന്നും പകർന്നു ലഭിച്ചകാര്യങ്ങൾ പരിശീലിക്കുന്നത്. മോമ്മയുടെ പാരമ്പര്യം ഞങ്ങളിൽ നിന്നു പോകരുതേ, എന്നാണ് എന്റെ പ്രാർത്ഥന.
ആയാസകരമായ ഇടങ്ങളിലെ ആനന്ദം
അവൾക്ക് എന്റെ ഫോൺ കോൾ എടുക്കാൻ കഴിയാതിരുന്നപ്പോഴൊക്കെ, എന്റെ സുഹൃത്തിന്റെ ശബ്ദസന്ദേശ റെക്കോർഡിംഗ്, അവൾക്ക് ഒരു സന്ദേശം അയക്കാൻ എന്നെ ക്ഷണിച്ചു. ആ റെക്കോർഡിംഗ് സസന്തോഷം അവസാനിപ്പിച്ചത്, “ഇത് ഒരു മഹത്തായ ദിവസം ആയിരിക്കട്ടെ“ എന്നു പറഞ്ഞാണ്. ഞാൻ അവളുടെ വാക്കുകളെ വീണ്ടും ചിന്തിച്ചപ്പോൾ, എനിക്ക് വന്ന ബോധ്യം ഇതായിരുന്നു, ഓരോ ദിവസവും മഹത്താക്കുകയെന്നത് നമ്മുടെ അധികാരത്തിൽ അല്ല – ചില സാഹചര്യങ്ങൾ വാസ്തവമായും വിനാശകരമാണ്. എന്നാൽ കുറച്ചുകൂടി സൂക്ഷിച്ചുനോക്കിയാൽ, കാര്യങ്ങൾ നല്ലതായോ മോശമായോ സംഭവിച്ചാലും, എന്റെ ദിവസത്തിൽ ചിലത് ആശ്വാസകരവും മനോഹരവും ആയി വെളിപ്പെട്ടുവരുന്നു.
ഹബക്കുക്ക് എളുപ്പമുള്ള സാഹചര്യങ്ങളല്ല അനുഭവിച്ചത്. ഒരു പ്രവാചകൻ എന്ന നിലയ്ക്ക്, ദൈവം തന്നെ കാണിച്ചത്, ദൈവജനത്തിന്റെ ആശ്രയമായിരുന്ന വിളവുകളോ കന്നുകാലികളോ, വരുന്ന ദിവസങ്ങളിൽ ഫലദായകമായിരിക്കുകയില്ല (3:17). വരുവാനിരിക്കുന്ന കഷ്ടതകൾ സഹിച്ചുനിൽക്കുവാൻ ശുഭാപ്തി വിശ്വാസത്തേക്കാൾ കൂടുതൽ കാര്യങ്ങൾ ആവശ്യമായ് വരും. ഒരു ജനവിഭാഗം എന്ന നിലയിൽ ഇസ്രായേൽ വളരെ തീവ്രമായ ദാരിദ്ര്യത്തിൽ ആയിത്തീരും. ഹബക്കുക്കിന് ഹൃദയമിടിപ്പ് വർദ്ധിക്കുക, അധരം വിറയ്ക്കുക, പാദങ്ങൾ ഇടറുക തുടങ്ങിയ അനുഭവങ്ങൾ ഉണ്ടായി (വാക്യം 16).
ഇതിനെല്ലാം പകരമായ്, ഹബക്കുക് പറയുന്നത്, "യഹോവയിൽ സന്തോഷിക്കുകയും" "ആനന്ദിക്കുകയും" ചെയ്യുക എന്നാണ് (വാക്യം 18). ദുഷ്കരമായ ഇടങ്ങളിൽ നടക്കുവാൻ ശക്തി പകരുന്നവനായ ദൈവത്തിലെ തന്റെ പ്രത്യാശ, അവൻ പ്രഖ്യാപിച്ചു (വാക്യം 19).
ചിലപ്പോഴൊക്കെ നാം ആഴത്തിലുള്ള വേദനയുടെയും ക്ലേശങ്ങളുടെയും കാലഘട്ടത്തിലൂടെ കടന്നു പോകുന്നു. നമുക്ക് നഷ്ടമായതോ, അല്ലെങ്കിൽ ആവശ്യമായിരുന്നതും എന്നാൽ ലഭിക്കാത്തതുമായ കാര്യമായിരുന്നാലും, സ്നേഹവാനായ ദൈവവുമായുള്ള നമ്മുടെ ബന്ധത്തിൽ, നാം ഹബക്കൂക്കിനെപ്പോലെ ആഹ്ലാദിക്കുക. നമുക്കിനി മറ്റൊന്നും ഇല്ലായെന്നു തോന്നിയിരുന്നാലും, അവൻ ഒരിക്കലും നമ്മെ പരാജയപ്പെടുത്തുകയോ ഉപേക്ഷിക്കുകയോ ഇല്ല (എബ്രായർ 13:5). "ദുഃഖിക്കുന്നവർക്കുവേണ്ടി കരുതുന്നവനാണ്," നമ്മുടെ ആനന്ദത്തിന്റെ കാരണം (യെശയ്യാവ് 61:3).
സധൈര്യം നിൽക്കുക
മിക്ക ജർമ്മൻ സഭാനേതാക്കളും ഹിറ്റ്ലർക്ക് വഴങ്ങിയപ്പോൾ, നാസി തിൻമയെ എതിർക്കുവാൻ ധൈര്യം കാട്ടിയവരിൽ ഒരാളായിരുന്നു, ദൈവശാസ്ത്രജ്ഞനും പാസ്റ്ററുമായ മാർട്ടിൻ നിയെമൊല്ലർ. ഞാൻ വായിച്ച കഥകളിൽ ഒന്ന് ഇപ്രകാരം ആയിരുന്നു. 1970 കളിൽ പഴയ ജർമൻകാരിലെ ഒരു കൂട്ടം ആളുകൾ ഒരു വലിയ ഹോട്ടലിനു പുറത്ത് നിൽക്കുകയായിരുന്നു. അപ്പോൾ പുറത്തു കാണപ്പെട്ട ഒരു ചെറുപ്പക്കാരൻ ഒരു കൂട്ടത്തിന്റെ ചുമടുമായി, തിരക്ക് കൂട്ടുന്നതു കണ്ടു. ആ കൂട്ടം ഏതാണെന്നു ചോദിച്ചതിന്നു, “ജർമ്മനിയിലെ പാസ്റ്റർമാർ”, എന്ന് ആരോ ഉത്തരം നൽകി. “ആ ചെറുപ്പക്കാരനോ?” “അത് മാർട്ടിൻ നിയെമൊല്ലർ - അദ്ദേഹത്തിന് എൺപത് വയസ്സായി. ഭയരഹിതനായത് കൊണ്ട് അദ്ദേഹം ഇപ്പോഴും ചെറുപ്പക്കാരനായിരിക്കുന്നു”
നിയെമൊല്ലർ ഭയത്തെ പ്രതിരോധിച്ചത് തനിക്ക് ചില അമാനുഷീക ജീൻ ഉണ്ടായിരുന്നതു കൊണ്ടല്ല, പ്രത്യുത ദൈവകൃപ നിമിത്തമാണ്. വാസ്തവത്തിൽ, അദ്ദേഹവും ഒരു കാലത്ത് യഹൂദവൈരിയായിരുന്നു. എന്നാൽ അദ്ദേഹം മാനസാന്തരപ്പെട്ടു, ദൈവം അദ്ദേഹത്തെ യഥാസ്ഥാനപ്പെടുത്തുകയും, സത്യം പറയുന്നതിനും ജീവിച്ചു കാണിക്കുന്നതിനും സഹായിക്കുകയും ചെയ്തു.
ഭയത്തെ ചെറുക്കുവാനും, സത്യത്തിൽ ദൈവത്തെ അനുകരിക്കുവാനും മോശ ഇസ്രായേല്യരെ പ്രോത്സാഹിപ്പിച്ചു. മോശെ ഉടനെ അവരിൽ നിന്ന് മാറ്റപ്പെടുമെന്ന് അറിഞ്ഞു ഭയഭീതിതരായ അവരുടെ നേതാവ്, അവർക്ക് നൽകിയത് അചഞ്ചലമായ ഒരു വാക്കാണ്. "ബലവും ധൈര്യവുമുള്ളവരായിരിപ്പിൻ; അവരെ പേടിക്കരുതു, ഭ്രമിക്കയുമരുതു; നിന്റെ ദൈവമായ യഹോവ തന്നേ നിന്നോടുകൂടെ പോരുന്നു" (ആവർത്തനപുസ്തകം 31:6). അനിശ്ചിതത്വമുള്ള ഭാവിയുടെ മുന്നിൽ വിറയ്ക്കേണ്ടതില്ലാത്തതിന്റെ, കാരണം ദൈവം അവരോടു കൂടെ ഉണ്ട് എന്നുള്ളതു തന്നെയാണ്.
അന്ധകാരം നിങ്ങൾക്കെതിരെ എന്തെല്ലാം തുന്നിയെടുത്താലും, എന്തെല്ലാം ഭീതികൾ നിങ്ങളിൽ വർഷിച്ചെന്നാലും - ദൈവം നിങ്ങളോടൊപ്പമുണ്ട്. ദൈവം "നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല" എന്ന തിരിച്ചറിവോടുകൂടെ നിങ്ങളുടെ ഭയത്തെ അഭിമുഖീകരിക്കുവാൻ ദൈവകരുണയാൽ സാദ്ധ്യമാകട്ടെ (വാക്യം 6, 8).
ഒരു പ്രതീകത്തിനുമപ്പുറം
അയോവാ സർവ്വകലാശാലയിലെ ബാസ്കറ്റ് ബോൾ താരമായ ജോർദാൻ ബൊഹാണൻ, ഇരുപത്തഞ്ചു വർഷം പഴക്കമുള്ള ഒരു സ്കൂൾ റെക്കോർഡ് മറികടക്കുമായിരുന്ന ഫ്രീ ത്രോ, ടീം ചരിത്രം ഉണ്ടാക്കുന്നതിനിടയിൽ, മനപൂർവ്വം ഉപേക്ഷിച്ചു കളഞ്ഞു. എന്തുകൊണ്ട്? അയോവയിലെ ക്രിസ് സ്ട്രീറ്റ്, 1993 ൽ ഒരേ നിരയിൽ 34 ഫ്രീ ത്രോകൾ ചെയ്ത് കഴിഞ്ഞ്, ചില ദിവസങ്ങൾക്കകം ഒരു കാറപകടത്തിൽ അദ്ദേഹത്തിന്, തന്റെ ജീവൻ നഷ്ടമായി. സ്ട്രീറ്റിന്റെ റെക്കോർഡ് തകർക്കാതെ അദ്ദേഹത്തിന്റെ ഓർമ്മയെ ആദരിക്കുവാൻ, ബൊഹാണൻ തീരുമാനിച്ചു .
സ്വന്തം പുരോഗതിയെക്കാൾ വളരെ പ്രധാനപ്പെട്ട കാര്യങ്ങളിൽ ബൊഹാണൻ അധിക താൽപര്യം കാണിച്ചിരുന്നു. യൌവന യോദ്ധാവായ ദാവീദിന്റെ ജീവിതത്തിലും സമാനമായ മൂല്യങ്ങൾ കണ്ടെത്തുവാനാകും. തന്റെ നാമമാത്രമായ പട്ടാളവുമായ് ഗുഹയിൽ ഒളിച്ചിരുന്ന കാലയളവിൽ, ദാവീദ് തന്റെ ജന്മദേശമായ ബെത്ലെഹേമിലെ കിണറ്റിൽനിന്നു, കുടിക്കാൻ ആഗ്രഹിച്ചു. എന്നാൽ ഭീകരന്മാരായ ഫെലിസ്ത്യർ, ആ പ്രദേശം പിടിച്ചടക്കിയിരുന്നു (2 ശമൂവേൽ 23:14-15).
ഗംഭീരമായ ഒരു ധീരതപ്രകടനത്തിൽ, ദാവീദിന്റെ പടയാളികളിൽ മൂന്നു പേർ "ഫെലിസ്ത്യ പടക്കൂട്ടത്തെ ഭേദിച്ച്” വെള്ളം കോരി ദാവീദിന്റെ അടുക്കൽ കൊണ്ടു വന്നു. എന്നാൽ ദാവീദിന് അതു സ്വയം കുടിക്കുവാൻ സാധിച്ചില്ല. പകരം, അവൻ അത് “ദൈവമുമ്പാകെ ഒഴിച്ചു കളഞ്ഞു,” ഇത് തങ്ങളുടെ പ്രാണനെ ഉപേക്ഷിച്ചു പോയ പുരുഷന്മാരുടെ പ്രാണൻ അല്ലയോ? (വാക്യം 16-17).
തങ്ങൾക്ക് പിടിച്ചെടുക്കുവാൻ കഴിയുന്ന എന്തിനും പ്രതിഫലം നൽകുന്ന ഒരു ലോകത്ത്, സ്നേഹത്തിന്റെയും സമർപ്പണത്തിന്റെയും പ്രവൃത്തികൾ എത്ര ശക്തമായിരിക്കും! അത്തരം പ്രവൃത്തികൾ വെറുമൊരു പ്രതീകത്തേക്കാൾ വളരെ ഉന്നതമാണ്.
മുന്നോട്ടു തന്നേ ഗമിക്കുക
വളരെ പ്രതിഭാസമ്പന്നരും സമചിത്തരുമായ ആളുകളുമായി ഇടപെടുന്നതിന്, എന്റെ കോർപറേറ്റ് ലോകത്തിലെ ജോലി എനിക്ക് വഴിയൊരുക്കി. എന്നിരുന്നാലും, ഒരു പ്രത്യേക പ്രോജക്റ്റിന് നേതൃത്വം നൽകിയിരുന്ന, പട്ടണത്തിനു പുറത്തുനിന്നുള്ള ഒരു ഉദ്യോഗസ്ഥൻ ഇതിന് ഒരു അപവാദമായിരുന്നു. ഞങ്ങളുടെ ടീമിന്റെ പുരോഗതി പരിഗണിക്കാതെ, ഈ മാനേജർ ഞങ്ങളുടെ പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിക്കുകയും പ്രതിവാര സ്ഥിതി വിലയിരുത്തൽ സമയത്ത് ഞങ്ങളോട് കൂടുതൽ പരിശ്രമം ആവശ്യപ്പെടുകയും ചെയ്തു. ഈ നിരന്തരമായ ഓട്ടം എന്നെ നിരുത്സാഹപ്പെടുത്തുകയും എന്നിൽ ഭയമുളവാക്കുകയും ചെയ്തു. ചില സമയങ്ങളിൽ, ഞാൻ എല്ലാം ഉപേക്ഷിച്ചു പോകുവാൻ ആഗ്രഹിച്ചു.
ഇരുട്ടിന്റെ ബാധ ഉണ്ടായ വേളയിൽ ഫറവോനുമായുള്ള കൂടിക്കാഴ്ച മോശെയിലും, എല്ലാം ഉപേക്ഷിച്ചു പോകുവാനുള്ള ചിന്ത ഉളവാക്കിയിരിക്കാം. ദൈവം എട്ട് ബാധകൾ വർഷിച്ച് ഈജിപ്തിനെ മുടിച്ചുകളഞ്ഞു. അവസാനം ഫറവോൻ പൊട്ടിത്തെറിച്ചു: "[മോശെ] എന്റെ അടുക്കൽ നിന്നു പോക. ഇനി എന്റെ മുഖം കാണാതിരിപ്പാൻ സൂക്ഷിച്ചുകൊൾക. എന്റെ മുഖം കാണുന്ന നാളിൽ നീ മരിക്കും"(പുറപ്പാട് 10:28).
ഈ ഭീഷണി ഉണ്ടായിരുന്നിട്ടും, ഫറവോന്റെ നിയന്ത്രണത്തിൽനിന്നു ഇസ്രായേല്യരെ മോചിപ്പിക്കുവാൻ ദൈവം മോശെയെ ഉപയോഗിച്ചു. "വിശ്വാസത്താൽ അവൻ അദൃശ്യദൈവത്തെ കണ്ടതുപോലെ ഉറെച്ചുനിൽക്കയാൽ രാജാവിന്റെ കോപം ഭയപ്പെടാതെ മിസ്രയീം വിട്ടുപോന്നു." (എബ്രായർ 11:27). വിമോചനത്തെക്കുറിച്ചുള്ള വാഗ്ദത്തം ദൈവം കാത്തുസൂക്ഷിക്കുമെന്നുള്ള വിശ്വാസമാണ്, ഫറവോനെ ജയിക്കുവാൻ മോശെയെ സഹായിച്ചത് (പുറ. 3:17).
ഇന്ന്, എല്ലാ സാഹചര്യത്തിലും ദൈവം നമ്മോടൊപ്പമുണ്ട് എന്നും അവന്റെ പരിശുദ്ധാത്മാവിലൂടെ നമ്മെ പിന്തുണക്കും എന്നുമുള്ള വാഗ്ദത്തത്തിൽ, നമുക്കു ആശ്രയിക്കാൻ സാധിക്കും. ഭീഷണികളുടെ സമ്മർദ്ദവും അതിനോടുള്ള തെറ്റായ പ്രതികരണങ്ങളും ചെറുക്കുന്നതിന്, നമുക്ക് അമാനുഷിക ശക്തി, സ്നേഹം, ആത്മനിയന്ത്രണം എന്നിവ നൽകി അവൻ നമ്മെ സഹായിക്കുന്നു (2 തിമോഥിയോസ് 1:7). മുന്നോട്ടുള്ള ഗമനത്തിനും നമ്മുടെ ജീവിതത്തിലെ ദൈവീക നടത്തിപ്പിനും ആവശ്യമായ ധൈര്യം, പരിശുദ്ധാത്മാവ് നമുക്കു നൽകുന്നു.
തുലനാതീതമായ ജീവിതം
ഒരു ടി.വി പരിപാടിയിൽ, കൌമാരപ്രായക്കാരുടെ ജീവിതം കൂടുതൽ നന്നായി മനസ്സിലാക്കുന്നതിനായ് യൌവനക്കാർ ഉയർന്ന ഹൈസ്കൂൾ വിദ്യാർത്ഥികളായി അഭിനയിച്ചു. കൗമാരപ്രായക്കാരുടെ സ്വന്തമൂല്യം കണക്കാക്കുന്നതിൽ സോഷ്യൽ മീഡിയ ഒരു സുപ്രധാന പങ്ക് വഹിക്കുന്നുവെന്ന് അവർ കണ്ടെത്തി. ഒരു സഹകാരിയുടെ നിരീക്ഷണം, "[വിദ്യാർത്ഥികളുടെ] സ്വന്തമൂല്യം സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ടിരിക്കുന്നു - അത് ഒരു ഫോട്ടോ എത്ര പേർ ഇഷ്ടപ്പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു." മറ്റുള്ളവരാലുള്ള സ്വീകാര്യത എന്ന ഈ ആവശ്യം, ഓൺലൈനിലെ തീവ്രമായ പെരുമാറ്റത്തിലേയ്ക്ക് യൌവനക്കാരെ കൊണ്ടെത്തിക്കുന്നു.
പരസ്വീകാര്യതയ്ക്കായുള്ള ആഗ്രഹം മുൻപേ ഉണ്ടായിരുന്നതാണ്. ഉൽപത്തി 29- ൽ ലേയ തന്റെ ഭർത്താവായ യാക്കോബിന്റെ സ്നേഹത്തിനായ് അതിയായി കാംക്ഷിക്കുന്നു. അവളുടെ ആദ്യ മൂന്നു ആൺമക്കളുടെ പേരുകളിൽ അതു് പ്രതിഫലിക്കുന്നു- എല്ലാം അവളുടെ ഏകാന്തതയെ ദൃശ്യമാക്കുന്നു (വാക്യം 31-34). എന്നാൽ സങ്കടകരമെന്നു പറയട്ടെ, യാക്കോബ് അവൾക്കു സ്വീകാര്യമായ അംഗീകാരം നൽകിയെന്നതിന് യാതൊരു സൂചനയും ലഭ്യമല്ല.
തന്റെ നാലാമത്തെ കുഞ്ഞിന്റെ ജനനത്തോടു കൂടി ലേയ, അവളുടെ ഭർത്താവിലേയ്ക്കല്ല, പകരം ദൈവത്തിങ്കലേക്ക് തിരിഞ്ഞു, നാലാമത്തെ പുത്രന്, "സ്തുതി" എന്ന് അർത്ഥമുള്ള, യഹൂദാ എന്നു പേരിട്ടു (വാക്യം 35). ലേയ ഒരു പക്ഷേ, തന്റെ പ്രാധാന്യം ദൈവത്തിൽ കണ്ടെത്തി. അവൾ ദൈവീക രക്ഷാചരിത്രത്തിന്റെ ഭാഗമായിത്തീർന്നു: ദാവീദിന്റെയും, പിൽക്കാലത്ത് യേശുവിന്റെയും പൂർവികനാണ്, യഹൂദ.
നമ്മുടെ പ്രാധാന്യം കണ്ടെത്തുവാൻ പല വിധത്തിൽ ശ്രമിക്കാവുന്നതാണ്. എന്നാൽ, യേശുവിൽ മാത്രമാണ് നമുക്ക് ദൈവമക്കൾ, ക്രിസ്തുവിനോട് കൂട്ടവകാശികൾ, നമ്മുടെ സ്വർഗീയ പിതാവിനോടൊപ്പം നിത്യകാലം വസിക്കുന്നവർ എന്നിങ്ങനെയുള്ള വ്യക്തിത്വം ലഭ്യമാകുന്നത്. പൌലോസ് എഴുതിയിരിക്കുന്നതു പോലെ, ഈ ലോകത്തിലെ യാതൊന്നും, "ക്രിസ്തുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ ശ്രേഷ്ഠതയോട്" തുലനം ചെയ്യാവുന്നതല്ല (ഫിലിപ്പിയർ 3:8).
തിരഞ്ഞെടുപ്പിനാലുള്ള ഭവനരാഹിത്യം
സ്നേഹത്തിലും അനുകമ്പയിലും വളരുവാനായ്, 1989 മുതൽ എല്ലാ വർഷവും ഏതാനും ദിവസങ്ങൾ ഭവനരഹിതനായ് കഴിയുവാൻ, കെയ്ത്ത് വസ്സർമാൻ തീരുമാനിച്ചു. ഗുഡ് വർക്ക്സ്, ഇൻകോർപ്പറേറ്റഡ് എക്സിക്യുട്ടീവ് ഡയറക്ടർ കീത്ത് പറയുന്നത്, “ജീവിക്കുവാൻ ഒരു വീടില്ലാത്ത ആളുകളെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകളും ബോധവും വികസിപ്പിക്കാുവാനാണ് ഞാൻ തെരുവിലേക്ക് പോയി ജീവിക്കുന്നത്".
താൻ സേവിക്കുന്നവരോടൊപ്പം ഒന്നായിത്തീരണമെന്ന കെയ്ത്തിന്റെ സമീപനം, യേശു നമുക്കുവേണ്ടി ചെയ്തതിന്റെ ഒരു ചെറിയ ചിത്രം ആയിരുന്നുവോ എന്ന് ഞാൻ ചിന്തിക്കുന്നു. നമുക്ക് ദൈവവുമായുള്ള ഒരു ബന്ധം അനുഭവവേദ്യമാക്കുന്നതിന്, ദൈവമായിരുന്നവൻ, പ്രപഞ്ചത്തിന്റെ സ്രഷ്ടാവായവൻ തന്നെ, ദുർബ്ബലാവസ്ഥയുള്ള ഒരു കുഞ്ഞിന്റെ അവസ്ഥയിലേയ്ക്ക് ഒതുങ്ങി, ഒരു മനുഷ്യനായി ജീവിക്കുവാനും, നമുക്കെല്ലാവർക്കുമുള്ള അനുഭവങ്ങൾ അനുഭവിക്കാനും, ആത്യന്തികമായി മനുഷ്യന്റെ കൈയിൽ മരിക്കുവാനും തീരുമാനിച്ചു.
എബ്രായ ലേഖനത്തിന്റെ രചയിതാവ് പറയുന്നത്, യേശു, “അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി” എന്നാണ് (2:14). അവൻ ദൂതൻമാരുടെ സ്രഷ്ടാവാണെങ്കിലും, അവരേക്കാൾ താഴ്ന്നവനായി വന്നു (വാക്യം 9). അനശ്വരനായിരുന്നുവെങ്കിലും, അവൻ ഒരു മനുഷ്യനായി മാറി, മരിച്ചു. അവൻ സർവശക്തനായ ദൈവമാണെങ്കിലും അവൻ നമുക്കായി കഷ്ടതയനുഭവിച്ചു. അവൻ എന്തുകൊണ്ടാണ് ഇതൊക്കെ ചെയ്യുന്നത്? നാം പരീക്ഷകളിലൂടെ കടന്നുപോകുമ്പോൾ നമ്മെ സഹായിക്കുന്നതിനും നമുക്ക് ദൈവവുമായുള്ള അനുരഞ്ജനം പ്രാപ്തമാക്കുന്നതിനുമാണ് (വാക്യങ്ങൾ 17-18).
അവൻ നമ്മുടെ മാനുഷികതയെ മനസ്സിലാക്കുന്നുവെന്നും നമ്മുടെ പാപങ്ങളിൽ നിന്ന് നമ്മെ ശുദ്ധീകരിക്കപ്പെടാനുള്ള വഴികൾ ഇതിനകം നൽകിയിട്ടുണ്ടെന്നും ഉള്ള തിരിച്ചറിവോടെ, ഇന്നു നാം അവന്റെ സ്നേഹം അനുഭവിച്ചറിയട്ടെ.
വൈകലുകൾ പ്രതീക്ഷിക്കുക
നീ എന്നെ കളിപ്പിക്കുകയാണോ? ഞാൻ മുന്നമേ വൈകിപ്പോയിരിക്കുന്നു. എന്നാൽ, എന്റെ പ്രതീക്ഷകൾ ക്രമപ്പെടുത്തുക എന്നാണ് എന്റെ മുന്നിലുള്ള വഴിയടയാളം എന്നോട് നിർദ്ദേശിക്കുന്നത്,: അത് രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്, "വൈകലുകൾ പ്രതീക്ഷിക്കുക." ഗതാഗതം സാവധാനഗതിയിലേയ്ക്ക് വന്നു കൊണ്ടിരുന്നു.
എനിക്ക് ചിരിക്കേണ്ടതുണ്ടായിരുന്നു: എന്റെ മികച്ച സമയക്രമത്തിൽ കാര്യങ്ങൾ സംഭവിക്കണമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. റോഡ് നിർമ്മാണം ഞാൻ പ്രതീക്ഷിക്കുന്നില്ല.
ഒരു ആത്മീയ തലത്തിൽ നോക്കിയാൽ, നമ്മിൽ കുറച്ചുപേർ നമ്മുടെ ജീവിതത്തെ മന്ദീഭവിപ്പിക്കുന്ന അല്ലെങ്കിൽ നമ്മുടെ ജീവിതമാർഗം പുനഃക്രമീകരിക്കുന്ന പ്രതിസന്ധികൾക്കായി തയ്യാറായിരിക്കുന്നു. എന്നിട്ടും, ഞാൻ അതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, സാഹചര്യങ്ങൾ എന്നെ - വലുതും ചെറുതുമായ വഴികളിലൂടെ- പല തവണ എന്നെ വ്യതിചലിപ്പിച്ചത്, ഓർത്തെടുക്കുവാനാകും. വൈകലുകൾ സംഭവിക്കാം.
"വൈകലുകൾ പ്രതീക്ഷിക്കുക" എന്നൊരു അടയാളം ഒരിക്കലും ശലോമോൻ കണ്ടിട്ടില്ല. എന്നാൽ സദൃശ്യവാക്യങ്ങൾ 16-ൽ ദൈവീകകരുതലിൻ മാർഗ്ഗദർശനവുമായി നമ്മുടെ പദ്ധതികളെ, അവൻ വൈപരീത്യം ചെയ്തു നോക്കുന്നു. ഒന്നാം ഖണ്ഡികയയ്ക്ക് ഇങ്ങനെ ഒരു ഭാവാർത്ഥവിവരണം നൽകുവാൻ സാധിക്കും: "മർത്ത്യർ വിപുലമായ പദ്ധതികൾ ഒരുക്കുന്നു, എന്നാൽ അന്തിമവാക്ക് ദൈവത്തിന്റേതാണ്." വാക്യം 9-ൽ ശലോമോൻ ആ ആശയം പുനഃപ്രസ്താവിക്കുന്നു,"നാം [നമ്മുടെ] പദ്ധതി ഒരുക്കുന്നു, ... യഹോവ [നമ്മുടെ] കാലടികളെ ക്രമപ്പെടുത്തുന്നു. "മറ്റൊരു തരത്തിൽ പറഞ്ഞാൽ, സംഭവിക്കേണ്ടതിനെക്കുറിച്ച് നമുക്ക് ചില ആശയങ്ങൾ ഉണ്ട്, പക്ഷേ ചിലപ്പോൾ ദൈവത്തിന് നമുക്ക് വേണ്ടി മറ്റൊരു പാത ഉണ്ട്.
ഈ ആത്മീയ സത്യത്തിന്റെ പാത ഞാൻ എങ്ങനെയാണ് വിട്ടു പോകുന്നത്? ചിലപ്പോഴൊക്കെ ഞാൻ എന്റെ പദ്ധതികൾ തയ്യാറാക്കുന്നു, എന്നാൽ അവന്റെ പദ്ധതികൾ എന്തൊക്കെയാണെന്നു ചോദിക്കാൻ മറന്നുപോകുന്നു. തടസ്സങ്ങൾ മദ്ധ്യേ വന്നാൽ എനിക്ക് നിരാശയുണ്ട്.
എന്നാൽ, ആ ആശങ്കയ്ക്കു പകരം, ശലോമോൻ പഠിപ്പിക്കുന്നത് പോലെ, നാം പ്രാർഥനാപൂർവ്വം അവനെ അന്വേഷിക്കുമ്പോൾ, അവന്റെ നടത്തിപ്പിനായ് കാത്തിരിക്കുമ്പോൾ, അതെ - നമ്മെ നിരന്തരം വഴിതിരിച്ചുവിടുവാൻ അനുവദിക്കുമ്പോൾ, ദൈവം നമ്മെ പടിപടിയായി വഴി നയിക്കും.